»   » രണ്‍ബീര്‍ കപൂറിന്റെ നായികയായാല്‍ ചുംബന രംഗം അഭിനയിക്കുമെന്ന് ദൃശ്യത്തിലെ നടി അന്‍സിബ!

രണ്‍ബീര്‍ കപൂറിന്റെ നായികയായാല്‍ ചുംബന രംഗം അഭിനയിക്കുമെന്ന് ദൃശ്യത്തിലെ നടി അന്‍സിബ!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രം ദൃശ്യം കണ്ടവരാരും ലാലിന്റെ മകളായി അഭിനയിച്ച അന്‍സിബയെ മറക്കില്ല. സത്യന്‍ അന്തിക്കാട് ചിത്രം ഇന്നത്തെ ചിന്താവിശേഷത്തിലൂടെയാണ് അന്‍സിബ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ദൃശ്യത്തിലെ അന്‍സിബയുടെ വേഷമാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചത്.

ഇതിനിടെ തമിഴിലും അന്‍സിബ തന്റെ സാന്നിദ്യമറിയിച്ചു കഴിഞ്ഞു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ചുംബന രംഗം അഭിനയിക്കുമോ എന്ന ചോദ്യത്തിന് നടി നല്‍കിയത് വളരെ ബോള്‍ഡ് ആയ ഉത്തരമായിരുന്നു .തുടര്‍ന്നു വായിക്കൂ..

ചുംബന രംഗം അഭിനയിക്കുമോ എന്നു ചോദിച്ചപ്പോള്‍ നടി പറഞ്ഞത്

ചുംബന രംഗം അഭിനയിക്കുമോ എന്നു ചോദിച്ചാല്‍ നോ പറയുമെങ്കിലും ആ സീന്‍ ആ ചിത്രത്തില്‍ അനിവാര്യമാണെങ്കില്‍ ചെയ്യുമെന്നാണ് അന്‍സിബ പറയുന്നത്. താന്‍ ആ രംഗം അഭിനയിക്കുന്നതില്‍ കംഫര്‍ട്ടബിളാണെങ്കില്‍ തീര്‍ച്ചയായും ചെയ്തിരിക്കുമെന്ന് നടി പറയുന്നു

രണ്‍ബീര്‍ കപൂറാണെങ്കില്‍ ചുംബന രംഗം അഭിനയിക്കും

ബോളിവുഡ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ നായികയായി ചുംബന രംഗം അഭിനയിക്കേണ്ടി വന്നാല്‍ ചെയ്യുമെന്നു അന്‍സിബ പറയുന്നു. പക്ഷേ ഇത് സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമായതിനാല്‍ ധൈര്യത്തോടെ യെസ് പറയാമെന്നും നടി പറഞ്ഞു.

പുതിയ ഗെറ്റപ്പില്‍ അന്‍സിബ

കലാഭവന്‍ ഷാജോണ്‍ നായകനാവുന്ന പരീത് പണ്ടാരിയാണ് അന്‍സിബയുടെ അടുത്ത ചിത്രം. പുതിയ ഗെറ്റപ്പിലാണ് ഈ ചിത്രത്തില്‍ നടിയെത്തുന്നത്.

അഭിനയ സാധ്യതയുളള കഥാപാത്രങ്ങളെ കാത്തിരിക്കുന്നു

ഗ്ലാമര്‍വേഷങ്ങളെക്കാള്‍ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് അന്‍സിബ പറയുന്നത്.

English summary
ansiba hassan speaks about her roles in an interview .she is saying that she is willing to do a kissing scene with ranbir kapoor if she get an oppourtuity to act in bollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam