നഗ്നചിത്രം അയച്ച് തന്നാല്‍ പണം തരാം! നടി അന്‍സിബയോട് ആരാധകന്റെ ചോദ്യം, മാസ് മറുപടിയുമായി നടിയും!
സിനിമാലോകത്ത് നടക്കുന്ന മീ ടൂ ആരോപണങ്ങള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. നടിമാര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡില്‍ നിന്നുള്ള പ്രമുഖരായ നടിമാരായിരുന്നു മീ ടൂ ക്യാംപെയിന്‍ ആരംഭിച്ചത്. പ്രമുഖരായ നടന്മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ എല്ലാവരും മീ ടൂ വില്‍ കുടങ്ങിയിരുന്നു. ബോളിവുഡ് നടിമാരിലൂടെ ഇന്ത്യയിലും മീ ടൂ ശക്തി പ്രാപിച്ചിരുന്നു.
മലയാളത്തില്‍ നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെയും മീ ടൂ ആരോപണങ്ങള്‍ വന്നിരുന്നു. ഇത്രയും വലിയൊരു ക്യാംപെയിന്‍ ശക്തി പ്രാപിക്കുമ്പോഴും തനിക്ക് നേരിടേണ്ടി വന്ന ദുരനനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അന്‍സിബ ഹസന്‍. ഇപ്പോഴും ആളുകളുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് നടി പറയുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് അന്‍സിബ തനിക്കുണ്ടായ അനുഭവം പറഞ്ഞിരിക്കുന്നത്. നഗ്നചിത്രം അയച്ച് തന്നാല്‍ പണം തരാമെന്ന് പറഞ്ഞ ആളെയാണ് നടി ചൂണ്ടി കാണിച്ചത്. അന്‍സിബയ്ക്ക് ഇന്‍ബോക്‌സില്‍ മെസേജ് അയക്കുക മാത്രമല്ല നടിയുടെ പോസ്റ്റിന് താഴെ കമന്റുമായിട്ടും ഇയാള്‍ വന്നിരുന്നു.
തന്റെ ഇന്‍ബോക്‌സോഫീസില്‍ മോശം മെജേസ് അയച്ചിട്ടുണ്ടെന്നും ഫേക്ക് അക്കൗണ്ടുമായി വന്നാല്‍ ആരും കണ്ട് പിടിക്കില്ലെന്ന് കരുതിയെങ്കില്‍ തെറ്റിപോയി. നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്നും ടെക്‌നോളജി അത്രയധികം വളര്‍ന്നിട്ടുണ്ടെന്നും ഇയാള്‍ക്കുള്ള മറുപടിയായി നടി പറയുന്നു. എന്നാല്‍ തന്റേത് വ്യാജ അക്കൗണ്ട് അല്ലെന്നാണ് അയാളുടെ മറുപടി.


Click it and Unblock the Notifications











