ആ ബിക്കിനി എന്റെയല്ല: അന്‍സിബ ഹസ്സന്‍
ഓണ്‍ലൈനില്‍ ഒരുപാട് തേജോവധം ചെയ്യപ്പെട്ട നടിമാരില്‍ ഒരാളാണ് അന്‍സിബ ഹസ്സന്‍. ഒന്നിനോടും നടി ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ അന്‍സിബയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഒരു ബിക്കിനി ഫോട്ടോ കണ്ടപ്പോള്‍ താരത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല. ആ ബിക്കിനി വേഷത്തില്‍ കാണുന്ന നടി താനല്ലെന്ന് അന്‍സിബ വ്യക്തമാക്കി.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
തമിഴ് നടി വര്‍ഷയുടെ ബിക്കിനി ഫോട്ടോയാണത്. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ താനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇതിന് മുമ്പ് താനിത്തരം ഒരു വേഷം ധരിച്ചിട്ടില്ലെന്നും ഇനി ധരിക്കാന്‍ ഉദ്ദേശമില്ലെന്നും അന്‍സിബ വ്യക്തമാക്കി.

പിന്നെ, നേരത്തെ പ്രചരിച്ചിരുന്ന കുഞ്ഞുടുപ്പിട്ട വേഷങ്ങള്‍, അതിനും നടി വിശദീകരണം നല്‍കി. 'ദൃശ്യം' എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് തമിഴില്‍ ചെയ്ത ഒരു സിനിമയുടെ ഫോട്ടോ ഷൂട്ടാണത്. സിനിമയെ കുറിച്ചോ വസ്ത്രധാരണത്തെ കുറിച്ചോ വലിയ അറിവുകളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ഡ്രസ്സ് കാണിച്ച് ധരിക്കാന്‍ പറഞ്ഞപ്പോള്‍ ധരിച്ചു.
പക്ഷെ അപ്പോള്‍ അതത്ര മോശമായി തോന്നിയില്ല. എന്നാല്‍ പിന്നീട് കണ്ടപ്പോഴാണ് അത്ര നല്ലതല്ലെന്ന് ബോധ്യമായത്. അതോടെ ഇനി അത്തരം വസ്ത്രങ്ങള്‍ ധരിക്കില്ലെന്നും തീരുമാനിച്ചു- അന്‍സിബ പറഞ്ഞു.

ചിലര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആക്രമിക്കാന്‍ വേണ്ടിമാത്രം തഞ്ചംപാര്‍ത്തിരിക്കുകയാണെന്ന് നടി പറയുന്നു. ഇത്തരം ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ കാണിക്കുന്നത് അവരുടെ സംസ്‌കാരമാണെന്നും അന്‍സിബ പറഞ്ഞു. അത്ര നല്ലവരാണെങ്കില്‍ എന്തിന് ഇത്തരം ഫോട്ടോകള്‍ മാത്രം തേടിപ്പിടിച്ച് ആക്രമിക്കണമെന്നാണ് ആന്‍സിബയുടെ ചോദ്യം.


Click it and Unblock the Notifications