അന്‍സിബയുടെ 'വിശ്വാസം അതല്ലെ എല്ലാം'
'ദൃശ്യം' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അന്‍സിബ ഹസന് മലയാളത്തില്‍ പുതിയ പുതിയ അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കാവ്യ മാധവനെയും അനൂപ് മേനോനെയും താരജോഡികളാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഷി ടാക്‌സി'യിലാണ് അന്‍സിബ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഷി ടാക്‌സി കഴിഞ്ഞാല്‍ അന്‍സിബ അടുത്ത ചിത്രത്തിലേക്ക് കടക്കും. ജയരാജ് വിജയന്‍ സംവിധാനം ചെയ്യുന്ന 'വിശ്വാസം അതല്ലെ എല്ലാം'. 'ഇതിഹാസ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തില്‍ അന്‍സിബയ്‌ക്കൊപ്പം വേറെയും രണ്ട് നായികമാരുണ്ടാകും.

മമ്മൂട്ടി നായകനായ 'പ്രെയിസ് ദി ലോര്‍ഡ്' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആകാന്‍ഷ പൂരിയായിരിക്കും ഇവരിലൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മറ്റെയാളെ തീരുമാനിച്ചിട്ടില്ല.
ഒരു പൊലീസ് സൂപ്രണ്ടിന്റെ മകനായിട്ടാണ് ഷൈന്‍ ടോം എത്തുന്നത്. സമൂഹത്തിലെ കാര്യങ്ങളെ കുറിച്ചൊക്കെ അറിയാമെങ്കിലും ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ട് വെല്ലുവിളികള്‍ നേരിടുന്ന ചെറുപ്പക്കാരുണ്ട്. ഇവരിലൂടെയാണ് വിശ്വാസം അതല്ലെ എല്ലാം എന്ന ചിത്രം സഞ്ചരിക്കുന്നത്.
ജയരാജ് വിജയന്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ചിത്രം പൂര്‍ണമായും ഒരു എന്റര്‍ടൈന്‍മെന്റായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, വിജയരാഘവന്‍, ശങ്കര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











