കാവ്യയുടെ ഷി ടാക്‌സിയില്‍ അന്‍സിബ
ഒരിടളവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ തിരിച്ചുവരുന്ന ചിത്രമാണ് സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഷി ടാക്‌സി'. ചിത്രത്തില്‍ കാവ്യയ്‌ക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ അന്‍സിബ ഹസനും എത്തുന്നു.
ദൃശ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ അന്‍സിബ 'ഉത്തര ചെമ്മീന്‍' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര ചെമ്മീനിലെ നാടന്‍ വേഷത്തില്‍ നിന്ന് മാറി ഒരു മോഡേണ്‍ കോളേജ് വിദ്യാര്‍ത്ഥിയായാണ് അന്‍സിബ ഷി ടാക്‌സിയില്‍ എത്തുന്നത്.

പിജി വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് അന്‍സിബ അഭിനയിക്കുന്നത്. താനിതുവരെ മലയാളത്തില്‍ ചെയ്തതില്‍ വച്ച് സ്വന്തം സ്വഭാവവുമായി ഏറെ സാമ്യമുള്ള വേഷമാണിതെന്ന് അന്‍സിബ പറയുന്നു. കാവ്യയുടെ ടാക്‌സിയില്‍ അന്‍സിബയും രണ്ട് സുഹൃത്തുക്കളും കയറുന്നതോടെയാണ് ചത്രത്തിന്റെ കഥയാരംഭിയ്ക്കുന്നത്.
ചിത്രത്തില്‍ ഒരു ഷി ടാക്‌സ് ട്രൈവറുടെ വേഷത്തിലാണ് കാവ്യ മാധവന്‍ എത്തുന്നത്. അനൂപ് മേനോനും കാവ്യ മാധവനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഷി ടാക്‌സിയ്ക്കുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം ആരംഭിയ്ക്കും.
കൃഷ്ണ പൂജപ്പുരയാണ് ഷി ടാക്‌സിയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. കെ ബി ഗണേഷ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications