ഹോളിവുഡില്‍ മാത്രമല്ല മലയാളത്തിലും സൂപ്പര്‍ ഹീറോസ് അരങ്ങ് തകര്‍ക്കും! അന്‍സന്‍ പോള്‍ തയ്യാറാണ്!!
മലയാളത്തിലെ നവാഗത സംവിധായകന്മാരില്‍ പ്രധാനിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമയണം എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ബേസില്‍ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത ഗോദ എന്ന ചിത്രം ഹിറ്റായിരുന്നു. ഗോദയ്ക്ക് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ സൂപ്പര്‍ ഹീറോസിന്റെ കഥയാണ് പറയുന്നത്. മലയാളത്തിലെ മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് നിര്‍മ്മിക്കുന്നത്.

ടൊവിനോ നായകനാവുന്ന സിനിമ മാത്രമല്ല അന്‍സന്‍ പോള്‍കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പര്‍ ഹീറോ ചിത്രം കൂടി വരികയാണ്. ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ഒരു സൂപ്പര്‍ ഹീറോ കഥാപാത്രത്തെ കൂടി പരിചയപ്പെടുത്താന്‍ പോവുകയാണെന്നാണ് സംവിധായകന്‍ പറയുന്നത്. മാത്രമല്ല സിനിമ പറയാന്‍ പോവുന്നത് ഒരു യഥാര്‍ത്ഥ കഥയാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.
ഗാംബല്ലര്‍ എന്നാണ് സൂപ്പര്‍ ഹീറോയെ വിളിക്കുന്നത്. കാര്‍ഡുകളാണ് ഈ സൂപ്പര്‍ ഹീറോയുടെ ആയുധം. അതുപയോഗിച്ചാണ് വില്ലന്മാരുമായിട്ടുള്ള യുദ്ധം നടക്കുന്നത്. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ എക്‌സ് മാന്റെ ഗാംബിയറ്റില്‍ നിന്നും അനുകരിച്ചതല്ലെന്നും ടോം പറയുന്നു. നിലവില്‍ ഒരു ടീം മുംബൈയില്‍ അന്‍സന്‍ പോളിന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള വസ്ത്രം തയ്യാറാക്കുന്ന തിരക്കിലാണ്. അതിന്റെ ഏകദേശ ധാരണയിലെത്തിയിരിക്കുകയാണ്. മലയാളത്തിലൊരു സൂപ്പര്‍ ഹീറോയുടെ വേഷത്തില്‍ അഭിനയിക്കുന്നതിനുള്ള ത്രില്ലിലാണ് അന്‍സന്‍ പോള്‍.


Click it and Unblock the Notifications











