Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അബ്രഹാമിന്റെ സന്തതികളായി മമ്മൂട്ടിയും അന്സണ് പോളും, ആരാണീ അബ്രഹാം? അറിയാനേറെയുണ്ട്!
മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് യുവതാരം അന്സണ് പോള്‍ വ്യക്തമാക്കിയിരുന്നു. സ്വപ്നതുല്യമായി കരുതിയിരുന്ന ആ ആഗ്രഹം ഇത്ര പെട്ടെന്ന് സാധ്യമാവുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു താരം പ്രതികരിച്ചത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
മാസ്റ്റര്‍പീസും ആടും കുതിക്കുന്നു, ക്രിസ്മസ് റിലീസുകളായെത്തിയ മറ്റ് ചിത്രങ്ങളോ? ഇത്തവണ ആര് നേടും?
" />2017 ല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നേടാതെ പോയ സിനിമകള്‍, എവിടെയാണ് വീഴ്ച സംഭവിച്ചത്?
ടൈറ്റില്‍ കഥാപാത്രമായ അബ്രഹാമിന്റെ മൂത്ത പുത്രനായി മമ്മൂട്ടിയും സഹോദരനായി അന്സണ് പോളും എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ അന്സണ് പോളിന് ഇതില്‍പ്പരമൊരു ഭാഗ്യം ലഭിക്കാനില്ല. മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ഇത്ര പെട്ടെന്ന് സാധ്യമാവുമെന്ന് കരുതിയിരുന്നില്ലെന്ന് നേരത്തെ അന്സണ് വ്യക്തമാക്കിയിരുന്നു.
അബ്രഹാമിന്റെ സന്തതികള്‍ ലേറ്റസ്റ്റ് അപ്ഡേറ്റ്സ്
അന്സണ് പോളും മമ്മൂട്ടിയുമാണ് അബ്രഹാമിന്റെ സന്തതികളായി വേഷമിടുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയൊരുക്കുന്നത് ഹനീഫ് അദേനിയാണ്.
കനിഹയും മമ്മൂട്ടിയും വീണ്ടുമെത്തുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കനിഹയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. കനിഹയെക്കൂടാതെ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി അന്സണ് പോള്‍ എത്തുന്നുണ്ട്. സുസു സുധി വാത്മീകം, ഊഴം, റെമോ, സോളോ, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അന്സണ് പോള്‍.
സ്വപ്നം സഫലമാകുന്നു
മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയെന്നുള്ള സ്വപ്നം കൂടിയാണ് ഈ ചിത്രത്തിലൂടെ സഫലീകരിക്കപ്പെടുന്നതെന്ന് അന്സണ് പോള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
വീണ്ടും പോലീസ് വേഷത്തിലെത്തുന്നു
സ്ട്രീറ്റ്ലൈറ്റ്സിന് ശേഷം വീണ്ടും മമ്മൂട്ടി പോലീസ് വേഷത്തിലെത്തുകയാണ്. കസബയിലെപ്പോലെയുള്ള പോലീസുകാരനെയല്ല ഈ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നത് ഷാജി പാടൂര്‍ വ്യക്തമാക്കിയിരുന്നു.
അസോസിയേറ്റ് ഡയറക്ടറില്‍ നിന്നും സംവിധായകനിലേക്ക്
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദി ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. 15 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് അദ്ദേഹം ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ തുടരുമ്പോഴും സംവിധാന മോഹം കൂടെ കൊണ്ടു നടന്നിരുന്നു ഷാജി പാടൂര്‍.
പിറന്നാള്‍ ദിനത്തിലെ പ്രഖ്യാപനം
പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പ്രഖ്യാപിച്ച സിനിമ കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍. പുതുവര്‍ഷ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പൂജ നടത്തിയത്. ജനുവരി അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'