മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം! ദി ഗാംബല്ലറിന് തിരിതെരിളിഞ്ഞു, ചിത്രങ്ങള്‍ കാണാം..
ടൊവിനോ തോമസിന്റെ ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ദി ഗാംബല്ലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ മലയാള സിനിമയില്‍ പുതിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ പോവുന്ന സിനിമയായിരിക്കും ഗാംബല്ലര്‍ എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഗാംബല്ലറിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. സത്യന്‍ അന്തിക്കാടും പൂജ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു.

സൂപ്പര്‍ ഹീറോസിന്റെ കഥയാണ് ഗാംബല്ലര്‍ പറയുന്നത്. ഈ ചിത്രം മലയാളത്തിലെ ആദ്യ മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് നിര്‍മ്മിക്കുന്നത്. അന്‍സന്‍ പോളാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രം പറയുന്നത് ഒരു യഥാര്‍ത്ഥ സഭവ കഥയാണെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
ഗാംബല്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൂപ്പര്‍ ഹീറോയുടെ ആയുധം കാര്‍ഡുകളാണ്. അതുപയോഗിച്ചാണ് വില്ലന്മാരുമായിട്ടുള്ള യുദ്ധത്തിനിറങ്ങുന്നത്. അതേ സമയം ഈ കഥാപാത്രങ്ങള്‍ ഹോളിവുഡിലെ എക്‌സ് മാന്റെ ഗാംബിയറ്റില്‍ നിന്നും അനുകരിച്ചതല്ലെന്നും ടോം വെളിപ്പെടുത്തിയിരുന്നു.നിലവില്‍ ഒരു ടീം മുംബൈയില്‍ അന്‍സന്‍ പോളിന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള വസ്ത്രം തയ്യാറാക്കുന്ന തിരക്കിലാണ്. അതിന്റെ ഏകദേശ ധാരണയിലെത്തിയിരിക്കുകയാണ്. മലയാളത്തിലൊരു സൂപ്പര്‍ ഹീറോയുടെ വേഷത്തില്‍ അഭിനയിക്കുന്നതിനുള്ള ത്രില്ലിലാണ് അന്‍സന്‍ പോള്‍ എന്നും സംവിധായകന്‍ തുറന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications