മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായി ദി ഗാംബ്ലര്‍! അന്‍സണ്‍ പോള്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്
അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ അന്‍സണ്‍ പോള്‍ നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദി ഗാംബ്ലര്‍. ഒരു
മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷം സംവിധായകന്‍ ടോം ഇമ്മട്ടി ഒരുക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഫാമിലി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ ഗെറ്റപ്പിലാണ് അന്‍സണ്‍ പോള്‍ എത്തുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്. കഥ തുടരുന്നു, സ്വപ്‌നസഞ്ചാരി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച തങ്കച്ചന്‍ ഇമ്മാനുവലാണ് ദി ഗാംബ്ലര്‍ നിര്‍മ്മിക്കുന്നത്. തൃശ്ശുരിന്റെ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്നാണ് അറിയുന്നത്.

ഡയാന ഹമീദാണ് സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഇന്നസെന്റ്,സലീം കുമാര്‍,സിജോയ് വര്‍ഗീസ്,രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്,ജോസഫ് അന്നംകുട്ടി ജോസ്,വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍,വിനോദ് നാരായണന്‍,ശ്രീലക്ഷ്മി,രജിനി ചാണ്ടി,മാലതി ടീച്ചര്‍,വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
സംവിധാനത്തിനു പുറമെ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നതും ടോം ഇമ്മട്ടി തന്നെയാണ്. ഗോപി സുന്ദര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ് ചെയ്യുന്നത്.


Click it and Unblock the Notifications











