അന്‍സണ്‍ പോളിന്റെ സൂപ്പര്‍ ഹീറോ ചിത്രം ദി ഗാംബ്ലര്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍
അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ അന്‍സണ്‍ പോള്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദി ഗാംബ്ലര്‍. മെക്‌സിക്കന്‍ അപാരത ഒരുക്കിയ ടോം ഇമ്മട്ടിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദി ഗാംബ്ലറിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു സിനിമയാണെന്ന് സൂചന നല്‍കികൊണ്ടാണ് ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്.
തൃശൂരിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ടോം ഇമ്മട്ടി തന്നെയാണ്. ഡയാന ഹമീദാണ് സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ഗോപി സുന്ദര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ് ചെയ്യുന്നത്. കഥ തുടരുന്നു, സ്വപ്നസഞ്ചാരി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച തങ്കച്ചന്‍ ഇമ്മാനുവലാണ് ദി ഗാംബ്ലര്‍ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയെന്ന വിശേഷണത്തോടെയാണ് അന്‍സണ്‍ പോളിന്റെ ദി ഗാംബ്ലര്‍ എത്തുന്നത്.


Click it and Unblock the Notifications











