twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാര്‍ത്തിക്കിന്റെ ആലാപനത്തില്‍ അന്‍സണ്‍ പോള്‍ ചിത്രം ദി ഗാംബ്ലറിലെ ഗാനം! വീഡിയോ കാണാം

    By Midhun Raj
    |

    അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ അന്‍സണ്‍ പോള്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദി ഗാംബ്ലര്‍. മെക്സിക്കന്‍ അപാരത ഒരുക്കിയ ടോം ഇമ്മട്ടിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തീരം തേടും എന്ന തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് വന്നിരിക്കുന്നത്.

    എസ് ദുര്‍ഗ കണ്ടിട്ടില്ലെന്ന് ഇഷ്‌ക് സംവിധായകന്‍! കോപ്പിയടി ആരോപണങ്ങള്‍ക്കുളള മറുപടി ഇങ്ങനെ! കാണൂഎസ് ദുര്‍ഗ കണ്ടിട്ടില്ലെന്ന് ഇഷ്‌ക് സംവിധായകന്‍! കോപ്പിയടി ആരോപണങ്ങള്‍ക്കുളള മറുപടി ഇങ്ങനെ! കാണൂ

    കാര്‍ത്തിക്കാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ദി ഗാംബ്ലര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ സംവിധായകന്‍ പറയുന്നത്.

    the gambler

    സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ടോം ഇമ്മട്ടി തന്നെയാണ്. ഡയാന ഹമീദാണ് സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

    ഗോപി സുന്ദര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ് ചെയ്യുന്നത്. കഥ തുടരുന്നു, സ്വപ്നസഞ്ചാരി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച തങ്കച്ചന്‍ ഇമ്മാനുവലാണ് ദി ഗാംബ്ലര്‍ നിര്‍മ്മിക്കുന്നത്.

    അമ്പതുകാരന്റെ അമ്മയായി സാമന്തയുടെ വരവ്! ഓ ബേബിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.അമ്പതുകാരന്റെ അമ്മയായി സാമന്തയുടെ വരവ്! ഓ ബേബിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.

    പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ടൊവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06! സിനിമയ്ക്ക് തുടക്കമായി!പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ടൊവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06! സിനിമയ്ക്ക് തുടക്കമായി!

    English summary
    anson paul's the gambler movie video song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X