For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനെയൊരു പോസിറ്റീവ് മൂവ്‌മെന്റിന് തുടക്കം ഇടാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഹാപ്പിയാണ്: അനശ്വര രാജന്‍

  |

  ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരില്‍ കളിയാക്കപ്പെട്ട നടി അനശ്വര രാജന് പിന്തുണ അറിയിച്ച് മുന്‍പ് നിരവധി പേരായിരുന്നു എത്തിയത്. തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ അനശ്വര പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നേരെ ആയിരുന്നു അധിക്ഷേപങ്ങള്‍ ഉണ്ടായത്. പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു നടിക്കെതിരെ വിമര്‍ശനങ്ങളുണ്ടായത്.

  തുടര്‍ന്ന് ഇത്തരം കമന്റുകള്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയായിരുന്നു അനശ്വര നല്‍കിയത്. ഞാന്‍ എന്തുചെയ്യുന്നുവോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ എന്നാണ് അനശ്വര കുറിച്ചിരുന്നത്. പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അനശ്വരയെ പിന്തുണച്ച് കൂടുതലും നടിമാരായിരുന്നു എത്തിയിരുന്നത്.

  റിമാ കല്ലിങ്കല്‍ തുടങ്ങിവെച്ച യെസ് വീ ഹാവ് ലെഗ്‌സ് ക്യാംപെയന്‍ മറ്റ് നടിമാര്‍ ഉള്‍പ്പെടെയുളളവരെല്ലാം ഏറ്റെടുക്കുകയായിരുന്നു. ഇതേ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനശ്വര രാജന്‍ മനസുതുറന്നിരുന്നു. ഈ പിന്തുണ പ്രതീക്ഷിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു അനശ്വരയുടെ മറുപടി. ഇല്ല, ഒരിക്കലും ഇല്ല, ഞാനെന്റെ പ്രതിഷേധം എന്ന നിലയിലാണ് രണ്ടാമത് ചിത്രം ഇട്ടത്.

  അതോട് കൂടി അതൊരു പോരാട്ടമായി മാറുകയായിരുന്നു. മലയാള സിനിമാ ലോകം മുഴുവന്‍ ഒപ്പം നിന്നതാണ് എറ്റവും വലിയ സന്തോഷം. എനിക്കറിയുന്നതും അറിയാത്തതുമായ നിരവധി പേര്‍. ആ ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടിലെ ഫോണിന് വിശ്രമമില്ലായിരുന്നു. എല്ലാവരും എന്നോട് ധൈര്യമായിട്ടിരിക്ക്, ഞങ്ങളുണ്ട് കൂടെ എന്നായിരുന്നു പറഞ്ഞത്.

  പതിനെട്ടാം പിറന്നാളിന് ചേച്ചി ഐശ്വര്യ സ്‌നേഹത്തോടെ സമ്മാനിച്ചതാണ് തന്റെ ആ ഷോട്‌സും ടോപ്പും എന്ന് അനശ്വര പറയുന്നു. ചേച്ചി പിറന്നാളിന് നല്‍കിയ സമ്മാനങ്ങളില്‍ എനിക്ക് എറ്റവും ഇഷ്ടപ്പെട്ടതായിരുന്നു അതെന്നും നടി പറഞ്ഞു. പിറ്റേദിവസം ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ചിത്രങ്ങള്‍ എടുപ്പിച്ചു. അതില്‍ ഒരെണ്ണം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അതോടെയാണ് കോലാഹലങ്ങളുടെ തുടക്കം എന്നും അനശ്വര പറയുന്നു.

  എനിക്ക് സ്വന്തമായി ഫോണില്ല. അമ്മയുടെ ഫോണിലാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാറുളളത്. അന്ന് വീടിനടുത്തുളള എന്റെ കസിന്റെ കല്യാണം ആയിരുന്നു, ഫോട്ടോ പോസ്റ്റ് ചെയ്ത് ഞാന്‍ കല്യാണ പരിപാടികളുടെ തിരക്കിലായി.
  ഇതിനിടെ അമ്മയ്ക്ക് പല വിളികളും വന്നെങ്കിലും എന്നോട് ഒന്നും പറഞ്ഞിരുന്നില്ല.

  Pooja Jayaram Interview | FilmiBeat Malayalam

  പിന്നീടാണ് ചാനലില്‍ നിന്നുവരെ വിളിച്ചെന്നും, എന്റെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റുകള്‍ നിറഞ്ഞുവെന്നും അറിഞ്ഞത്. സൈബര്‍ അറ്റാക്കിങ് എന്നൊക്കെ പറയില്ലെ അതുതന്നെ. പ്രശ്‌നം കുറച്ചൂകൂടി വലുതായപ്പോള്‍ അമ്മ എന്നോട് കാര്യം പറഞ്ഞു. എനിക്ക് ചിരിയാണ് വന്നത്. അപ്പോള്‍ മനസിലൂടെ വന്ന കാര്യമാണ് രണ്ടാമത്തെ ചിത്രത്തിലൂടെ പങ്കുവെച്ചതെന്നും നടി പറഞ്ഞു.

  Read more about: anaswara rajan
  English summary
  answara rajan reaction about yes we have legs campaign on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X