തൃഷയ്‌ക്കൊപ്പം തണ്ണീര്‍മത്തന്‍ നായിക! തമിഴില്‍ അരങ്ങേറ്റം കുറിച്ച് അനശ്വര രാജന്‍! വൈറലായി ചിത്രം
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനശ്വര രാജന്‍. സിനിമയുടെ വിജയം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഇപ്പോഴും വിജയകരമായിട്ടാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രത്തില്‍ തുടക്കമിട്ട ശേഷമാണ് അനശ്വര തണ്ണീര്‍മത്തന്‍ ദിനങ്ങളിലേക്കും എത്തിയിരുന്നത്.
ഇപ്പോഴിതാ തണ്ണീര്‍മത്തനു ശേഷം തമിഴകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. നടി തൃഷയ്‌ക്കൊപ്പമാണ് അനശ്വര രാജന്‍ ആദ്യമായി തമിഴിലെത്തുന്നത്. രാംഗി എന്ന പേരിട്ട സിനിമ എങ്കെയും എപ്പോതും ഒരുക്കിയ എം ശരവണന്‍ ആണ് സംവിധാനം ചെയ്യുന്നത്.

സിനിമയുടെ സെറ്റില്‍ നിന്നുളള തൃഷയുടെയും അനശ്വരയുടെയും സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ എആര്‍ മുരുകദോസാണ് ചിത്രത്തിന് വേണ്ടി കഥയെഴുതിയിരിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.
രാംഗിയില്‍ തൃഷയ്‌ക്കൊപ്പം പ്രാധാന്യമുളള മുഴുനീള കഥാപാത്രമായിട്ടാണ് അനശ്വര എത്തുന്നതെന്ന് അറിയുന്നു. രാംഗിക്കു പുറമെ ബിജു മേനോന്‍ നായകനാകുന്ന മലയാള ചിത്രം ആദ്യ രാത്രിയിലും അനശ്വര രാജന്‍ അഭിനയിക്കുന്നുണ്ട്. വെളളിമൂങ്ങ, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളൊരുക്കിയ ജിബു ജേക്കബാണ് ആദ്യ രാത്രി സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











