അനശ്വര രാജന്റെ വാങ്ക് ട്രെയിലര്‍! സംവിധാനം വികെ പ്രകാശിന്റെ മകള്‍
അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച വാങ്ക് ട്രെയിലര്‍ പുറത്തിറങ്ങി. വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയില്‍ നടന്‍ വിനീതും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, മേജര്‍ രവി, ജോയ് മാത്യൂ, ഷബ്‌ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് പിഎസ് റഫീക്കിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. വികെ പ്രകാശ് ആണ് വാങ്കിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഉണ്ണി ആറിന്റെ കഥയ്ക്ക് ഷബ്‌ന മുഹമ്മദാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
സെവന്‍ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദ്ദീനും ഷബീര്‍ പഠാനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഉദാഹരണം സുജാതയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനശ്വര രാജന്‍. തുടര്‍ന്ന് തണ്ണീര്‍മത്തന്‍ ദിനങ്ങളും നടിയുടെതായി തരംഗമായി മാറി. പിന്നാലെ ബിജു മേനോനൊപ്പമുളള ആദ്യരാത്രി എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











