തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ പൊളിച്ചടുക്കിയ മെല്വിന്! ലൊക്കേഷന്‍ വീഡിയോ വൈറല്‍
മാത്യൂ തോമസും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ ജൂലായ് 26നായിരുന്നു റിലീസ് ചെയ്തിരുന്നത്. വമ്പന്‍ താരനിര ഇല്ലാതിരുന്നിട്ടും മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. തുടക്കം മുതല്‍ അവസാന വരെ പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുളള അവതരണമാണ് ചിത്രത്തിലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തണ്ണിര്‍ മത്തന്‍ പുറത്തിറങ്ങുന്നതിന് മുന്‍പായി സിനിമയിലെ ജാതിക്കാ തോട്ടം ഗാനം തരംഗമായി മാറിയിരുന്നു.
പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഒരേപോലെ നേടിയെടുത്തൊരു ചിത്രം കൂടിയായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ വീഡിയോ വൈറലായി മാറിയിരുന്നു. തണ്ണീര്‍ മത്തനില്‍ മെല്വിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലന് കെ ഗഫൂറിന്റെ വീഡിയോ ആയിരുന്നു വൈറലായി മാറിയത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ഹ്യുമാനിറ്റീസുകാരനായി എത്തിയ കഥാപാത്രമായിരുന്നു മെല്വിന്, കൗണ്ടര്‍ ഡയലോഗുകളിലൂടെ തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രം കൂടിയായിരുന്നു ഇത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ കഥാപാത്രം കൂടിയായിരുന്നു മെല്വിന്. ഇന്റര്‍വെല്‍ സമയത്ത് ചങ്കിനെയും കൊണ്ട് പഫ്സും തണ്ണിമത്തന് ജ്യൂസും കഴിക്കാന്‍ കടയിലേക്ക് ഓടുന്നതാണ് മെല്‍വിന്റെ സ്ഥിരം പരിപാടി. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ മാത്യൂ തോമസ്, വിനീത് ശ്രീനിവാസന്,അനശ്വര രാജന് തുടങ്ങിയ താരങ്ങള്‍ക്കു പുറമെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു മെല്‍വിനെ അവതരിപ്പിച്ച നസ്ലിന്റെത്.
ഓർക്കസ്ട്ര: ഫിലിപ്പേട്ടനും പിള്ളേരും
.
.
.#shootlife #ThanneermathanDinangal #AnaswaraRajan @AnaswaraRajan_ pic.twitter.com/anxWXc9jRi— Anaswara Rajan (@AnaswaraRajan_) July 31, 2019 '>
കൗണ്ടര്‍ അടിയില്‍ മാത്രമല്ല ഓര്‍ക്കസ്ട്രയിലും ചെക്കന് പുലിയാണെന്ന് പരിചയപ്പെടുത്തികൊണ്ടാണ് അനശ്വര രാജന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് ലഭിച്ച ഇടവേളകളില്‍ കൂട്ടുകാര്‍ക്കൊപ്പം ഡസ്കില്‍ താളമിട്ടു പാടുകയാണ് നസ്ലന്. നസ്ലന് ആന്തം എന്നാണ് അനശ്വര വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. തണ്ണീര്‍ മത്തനില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാത്ത കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു നസ്ലിന് അവതരിപ്പിച്ച മെല്വിന്. പപ്സ് തീറ്റ മാത്രം പ്രധാന ലക്ഷ്യമാക്കിയ മെല്‍വിനെ ബുദ്ധിയാണ് സാര്‍ ഇവന്റെ മെയിന്‍ എന്നാണ് അമ്മ വിശേഷിപ്പിക്കാറുളളത്.

അതേസമയം മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തുകൊണ്ടാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ ഹൗസ്ഫുളായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മൂക്കുത്തി,വിശുദ്ധ ആംബ്രോസ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. ജെയ്സണ്‍ എന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രധാന പ്രശ്നങ്ങളും അത് പരിഹരിക്കുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ആദ്യാവസാനം വരെ പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുളള അവതരണം കൊണ്ടാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ശ്രദ്ധേയമാവുന്നത്. പ്ലസ്ടു പശ്ചാത്തലത്തില്‍ ഒരുങ്ങിയ മുന്‍കാല ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നതാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അരവിന്ദന്റെ അതിഥികളുടെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. തന്റെ കരിയറില്‍ ചെയ്യാത്ത തരം ഒരു കഥാപാത്രമായിട്ടാണ് ഇത്തവണ നടന് എത്തുന്നത്.ജോമാന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇര്‍ഷാദ്,നിഷ സാരംഗ്,ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. ദിനോയ് പൗലോസും ഗിരീഷ് എഡിയും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ജോമോന് ടി ജോണും വിനോദ് ഇല്ലമ്പിളളിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഷെമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ജസ്റ്റിന് വര്‍ഗീസ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു


Click it and Unblock the Notifications