സരിതയുടെ ആദ്യ സിനിമ; ട്രെയിലര്‍ പുറത്ത്
കൊച്ചി: സോളാര്‍ കേസിലൂടെ മലയാളികള്‍ക്ക് പരിചിതയായ സരിത എസ് നായരുടെ ആദ്യ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അന്ത്യ കൂദാശ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്. നവാഗതനായ കിരണ്‍ അനില്‍കുമാര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ നായകന്റെ അമ്മവേഷമാണ് സരിതയ്ക്ക്.
ഗണേഷ് കൃഷ്ണ, മീര കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ സരിതയുടെ പ്രകടനം ഗംഭീരമാണെന്നാണ് സഹതാരങ്ങളുടെ വിലയിരുത്തതല്‍ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറാണ് സിനിമ. സൂരജ് സുകുമാരനാണ് ചിത്രത്തിന്റ രചന. സൂരജ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.
അടുത്തിടെ യു ട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട 'ഗള്‍ഫുകാരന്റെ ഭാര്യ' എന്ന ഹ്രസ്വ ചിത്രത്തിലൂടെയായിരുന്നു സരിത സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രക്ഷകര്‍ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ സിനിമാ രംഗത്ത് തുടരാനാണ് സരിതയുടെ തീരുമാനം. അതിനിടെ ഒരു സ്വകാര്യ ചാനലില്‍ അവതാരകയുടെ വേഷത്തിലും സരിത മുഖംകാട്ടി.
സോളാര്‍ തട്ടിപ്പിലൂടെ പ്രതിയായാണ് സരിതയെ മലയാളികള്‍ അറിഞ്ഞിതുടങ്ങിയതെങ്കിലും പിന്നീട് മാധ്യമങ്ങളിലും മറ്റും സ്ഥിരമായി വാര്‍ത്തയായതോടെ സരിതയ്ക്ക് ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇടയ്ക്ക് നഗ്ന വീഡിയോകള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചതും സരിതയുടെ വാര്‍ത്തയിലെ താരമാക്കി.


Click it and Unblock the Notifications











