twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചവിട്ടും തൊഴിയും കൊള്ളാന്‍ തയ്യാറാണെന്ന് പറഞ്ഞ നായികമാര്‍ ഇവിടെയുണ്ട്, ഇത് തന്നെയാണ് പ്രശ്‌നം!!

    By Aswini
    |

    Recommended Video

    ചവിട്ടും തൊഴിയും കൊള്ളാന്‍ തയ്യാറാണെന്ന് പറഞ്ഞ നായികമാര്‍ ഇവിടെയുണ്ട്

    നായികമാരെ സിനിമയില്‍ മോശമായി ചിത്രീകരിയ്ക്കുന്നു എന്നതാണ് വിവദം. സിനിമയിലൂടെ സ്ത്രീകളെ തരംതാഴ്ത്തുമ്പോള്‍ അതാണ് നായികാ സങ്കല്‍പം എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. അത് അരുത് എന്നാണ് പാര്‍വ്വതി പറഞ്ഞത്.

    സ്ത്രീകളെ മോശമായി ചിത്രീകരിച്ചത് കസബ എന്ന ഒരു മമ്മൂട്ടി ചിത്രം മാത്രമല്ല, തങ്ങള്‍ അടിയും തൊഴിയും കൊള്ളാന്‍ തയ്യാറാണ് എന്ന് നായികമാരെ കൊണ്ട് പറയിപ്പിച്ച സിനിമകള്‍ എണ്‍പതുകളിലേ ഉണ്ടായിട്ടുണ്ട്. അതിന് മുന്‍പുമുണ്ട്. രണ്ട് ഉദാഹരണങ്ങള്‍ മാത്രം ഇവിടെ പറയാം.

     അങ്കരാജ്യത്തെ ജിമ്മന്‍മാരുടെ കഥ കെട്ടിച്ചമച്ചതല്ല.. ഉള്ളത് തന്നെ... ആരൊക്കെയാണ് ആ ജിമ്മന്‍മാര്‍? അങ്കരാജ്യത്തെ ജിമ്മന്‍മാരുടെ കഥ കെട്ടിച്ചമച്ചതല്ല.. ഉള്ളത് തന്നെ... ആരൊക്കെയാണ് ആ ജിമ്മന്‍മാര്‍?

    ചിരിയോ ചിരി

    ചിരിയോ ചിരി

    ബാലചന്ദ്ര മേനോന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് ചിരിയോ ചിരി. 1981 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നായികാ - ഭാര്യ സങ്കല്‍പത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു. തന്നെ ഭരിക്കുന്ന ഭര്‍ത്താവിനെയാണ് ഇഷ്ടം എന്ന് അതി സമ്പന്നയായ നായികയെ കൊണ്ട് പറയിപ്പിക്കുന്നു.

    സംഭാഷണം ഇങ്ങനെ

    സംഭാഷണം ഇങ്ങനെ

    ഇഷ്ടമാണെന്ന് തമ്പുരാട്ടിയായ നായിക പറയുമ്പോള്‍, തന്റെ സങ്കല്‍പത്തിലുള്ള ഭാര്യയെ എനിക്ക് ഭരിക്കാന്‍ കഴിയണം എന്നാണ് നായകന്റെ പ്രതികരണം. എന്നെ ഭരിക്കുന്ന ഭര്‍ത്താവിനെയാണ് ഇഷ്ടം എന്ന് നായികയെ പറയിപ്പിക്കുന്നു. മാത്രമല്ല, എന്റെ കരണത്തടിച്ചപ്പോഴാണ് പ്രണയം തോന്നിയത് എന്നും പറയിപ്പിച്ചു.

    ഇതാണ് ആ രംഗം

    ഇതാണ് 1982 ല്‍ പുറത്തിറങ്ങി. ചിത്രത്തിലെ ആ രംഗം. തീര്‍ച്ചയായും ഇത് കാണുന്ന ഏതൊരു പെണ്ണും താന്‍ അടി കൊള്ളാനുള്ളവളാണ് എന്ന് തെറ്റിദ്ധരിച്ചാല്‍ തെറ്റു പറയാന്‍ സാധിക്കില്ല.

    നരസിംഹം

    നരസിംഹം

    തിയേറ്ററില്‍ ഏറെ കൈയ്യടി നേടിയ രംഗമാണ് നരസിംഹത്തിലെ പ്രപ്പോസല്‍. ഐശ്വര്യയെ നോക്കി മോഹന്‍ലാല്‍ പറയുന്ന സംഭാഷണം ദാര്‍ഷ്ഠ്യ നായക സങ്കല്‍പമാണ് കാണിക്കുന്നത്.

    ഡയലോഗ് ഇങ്ങനെ

    ഡയലോഗ് ഇങ്ങനെ

    'വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്ന് കയറുമ്പോള്‍ ചെരുപ്പൂരി കാല് മടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒടുവില്‍ ഒരുനാള്‍ വടിയായി തെക്കേപ്പറത്തെ പുളിയമ്മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം' എന്ന് പറയുമ്പോള്‍ 'ആര്‍ത്തിയോടെ' നോക്കുന്ന നായികയെയാണ് കാണിക്കുന്നത്.

    ഇതാണ് രംഗം

    ഇതാണ് ആ രംഗം. ഒരു സൂപ്പര്‍താരം തന്റെ ഭാര്യ സങ്കല്‍പം ഒരു മാസ് ചിത്രത്തില്‍ പറയുമ്പോള്‍ കോടിക്കണക്കിന് വരുന്ന അദ്ദേഹത്തിന്റെ ആരാധകരും അത് അനുകരിക്കാന്‍ ശ്രമിക്കും എന്ന് പാര്‍വ്വതി പറഞ്ഞതില്‍ എന്താണ് തെറ്റ്.

    English summary
    Anti-feminism in cinema is started from a long back
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X