സ്ത്രീവിരുദ്ധതയാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്, എല്ലാവര്‍ക്കും അത് മതിയെന്ന് മൈഥിലി
സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചാണല്ലോ ഇപ്പോള്‍ സംസാരം. മോശമായ വാക്കുകള്‍ കൊണ്ടും രംഗങ്ങള്‍ക്കൊണ്ടും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള രംഗങ്ങളെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.
ഇതിലൂടെ സ്ത്രീവിരുദ്ധത ആഘോഷിക്കുകയാണ് ഇവിടെ ചെയ്യുന്നത് എന്ന് നടി മൈഥിലി പറയുന്നു. ഗ്രലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സ്ത്രീവിരുദ്ധതയുണ്ട് എന്ന് പറയുന്ന പല സിനികളും ഇവിടെ ആഘോഷിക്കപ്പെടുന്നുണ്ട് എന്ന് മൈഥിലി പറഞ്ഞു
ഇവിടത്തെ ചാനലിനും മാര്‍ക്കറ്റിങിനും ഇത്തരം സിനിമകള്‍ മതി. ഇത്തരം സിനിമകളെ കുറിച്ചാണ് ചാനലില്‍ ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുന്നത്. സ്ത്രീവിരുദ്ധത ഇല്ലാത്ത സിനിമകള്‍ കാണാന്‍ ഇവിടെ ആളില്ല- മൈഥിലി

സ്ത്രീ സംഘടനയും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടര്‍ത്തണം. എങ്കില്‍ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യുമെന്നും മൈഥിലി പറഞ്ഞു.


Click it and Unblock the Notifications