»   » ആ രാത്രിയില്‍ നിര്‍മാതാവ് ആന്റോ ജോസഫ് പള്‍സര്‍ സുനിയെ വിളിച്ചതെന്തിന്???

ആ രാത്രിയില്‍ നിര്‍മാതാവ് ആന്റോ ജോസഫ് പള്‍സര്‍ സുനിയെ വിളിച്ചതെന്തിന്???

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവനടിക്ക് നേരെ ഉണ്ടായ അക്രമത്തില്‍ നിന്നും മലയാളക്കര ഇത് വരെ മോചിതരായിട്ടില്ല. ആക്രമണത്തിന്റെ ദുരൂഹതകളും അവസാനിക്കുന്നില്ല. ആക്രമണത്തിനു പിന്നിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പള്‍സര്‍ സുനിയുമായി നിരവധിപ്പേര്‍ക്ക് ബന്ധമുള്ളതായി അഭ്യൂഹങ്ങള്‍ പചരിക്കുന്നുണ്ട്.

ഇതിനിടെ സംഭവത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് പങ്കുള്ളതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തെ തള്ളി ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബം രംഗത്തെത്തി. ആക്രമണത്തിന് പിന്നില്‍ ഒരു നടിയുടെ വിരോധമാണെന്നും അവര്‍ ആരോപിച്ചു. ഇതോടെ സംഭവത്തിന്റെ ദുരൂഹതകള്‍ വര്‍ദ്ധിച്ചു. ഇതിനിടെ നിര്‍മാതാവ് ആന്റോ ജോസഫ് പള്‍സര്‍ സുനിയുടെ ഫോണിലേക്ക് വിളിച്ചതും സംശയങ്ങള്‍ക്ക് ഇടയാക്കി.

സംഭവം നടന്ന രാത്രിയില്‍ ലാല്‍ തന്നെ വിളിച്ചെങ്കിലും താന്‍ കോള്‍ ശ്രദ്ധിച്ചില്ല. ഫോണ്‍ സൈലന്റിലായിരുന്നു. പിന്നീട് രണ്‍ജി പണിക്കാരാണ് വിളിച്ച് കാര്യം പറയുന്നതും ലാലിന്റെ വീട്ടിലേക്ക് എത്തണമെന്ന് പറയുന്നതും. സ്ഥലം എംഎല്‍എ പിടി തോമസിനേയും കൂട്ടി സ്ഥലത്തെത്തി.

തങ്ങള്‍ അവിടെ എത്തുമ്പോള്‍ മാര്‍ട്ടിന്‍ എന്ന ഡ്രൈവറും പോലീസും അവിടെ ഉണ്ടായിരുന്നു. മാര്‍ട്ടിന്റെ കൈയില്‍ നിന്നും പള്‍സര്‍ സുനിയുടെ നമ്പര്‍ വാങ്ങിയത് പിടി തോമസ് എംഎല്‍എയായിരുന്നു. തന്റെ ഫോണില്‍ നിന്നു വിളിച്ചെങ്കിലും എടുത്തില്ല. മൂന്നാം തവണ വിളിക്കുമ്പോഴാണ് ഫോണ്‍ എടുത്തത്.

മൂന്നാം തവണ സുനി കോള്‍ എടുത്തെങ്കിലും മറിതലയ്ക്കല്‍ താനാണെന്നറിഞ്ഞപ്പോള്‍ കോള്‍ കട്ടാക്കി. ഈ വിവരം എസ്പിയുമായി സംസാരിച്ചു. വീണ്ടും വിളിച്ച് എസ്പിക്ക് നല്‍കിയെങ്കിലും എടുത്ത് ഉടന്‍ കട്ടാക്കിയെന്നും ആന്റോ ജോസഫ് പറഞ്ഞു.

ആ രാത്രി തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ആന്റോ ജോസഫ് പറഞ്ഞു. ഒരു അമ്മയ്‌ക്കോ മകള്‍ക്കോ സഹദരിക്കോ ഇത്തരത്തിലൊരു അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് പോലീസുകാര്‍ ഇക്കാര്യത്തില്‍ പിന്തുണയുമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. ഇപ്പോള്‍ നടി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും കൊച്ചിയിലേക്ക് വരുന്നതിനിടെ അത്താണിയ്ക്ക് സമീപത്തു വച്ചാണ് നടി ആക്രമിക്കപ്പെട്ടത്. സിനിമ നിര്‍മാണ കമ്പനി ഏര്‍പ്പാടിക്കിയ കാറിലായിരുന്നു ടി യാത്ര ചെയ്തിരുന്നത്.

English summary
Producer Anto Joseph reveals what happend exactly that night. He went Lal's house with PT Thomas MLA. And Martin gaves Pulsar Suni's number.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam