»   » നിര്‍മാതാവുമായുള്ള മോഹന്‍ലാലിന്റെ ബന്ധം, കബാലിയെ കേരളത്തില്‍ എത്തിച്ചത് സുചിത്രയുടെ സഹോദരന്‍ വഴി

നിര്‍മാതാവുമായുള്ള മോഹന്‍ലാലിന്റെ ബന്ധം, കബാലിയെ കേരളത്തില്‍ എത്തിച്ചത് സുചിത്രയുടെ സഹോദരന്‍ വഴി

By: Sanviya
Subscribe to Filmibeat Malayalam

റിലീസ് ചെയ്തിട്ടും രജനികാന്തിന്റെ കബാലിയുടെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഒരു അന്യഭാഷ ചിത്രത്തിന്റെ വിതരണവകാശം ഇത് ആദ്യമായാണ് മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് ഏറ്റെടുക്കുന്നത്. എന്നാല്‍ കബാലിയെ ഏറ്റെടുത്തതിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നുവെന്ന് ആശിര്‍വാദിന്റെ വിതരണക്കാരിലൊരളായ ആന്റണി പെരുമ്പവൂര്‍ പറയുന്നു.

Read Also: നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം പറയുന്നത്. കേരളത്തില്‍ മറ്റൊരു അന്യഭാഷാ ചിത്രത്തിനും കിട്ടാത്ത പ്രചാരമായിരുന്നു പ്രഖ്യാപനം മുതല്‍ കബാലിയ്ക്ക് ലഭിച്ചത്. പ്രേക്ഷകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രം. ചില കാര്യങ്ങള്‍ ഒരിക്കല്‍ മാത്രം സംഭവിക്കുകയുള്ളൂ. അതിനാലാണ് ചിത്രത്തിന്റെ വിതരണാവകാശം വാങ്ങിക്കാന്‍ തമിഴ്‌നാട് വരെ പോയതെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

നിര്‍മാതാവുമായുള്ള മോഹന്‍ലാലിന്റെ ബന്ധം, കബാലിയെ കേരളത്തില്‍ എത്തിച്ചത് സുചിത്രയുടെ സഹോദരന്‍ വഴി

മോഹന്‍ലാലും നിര്‍മാതാവ് കെലൈ പുലി എസ് താണുവിന് ഒരു ബന്ധമുണ്ട്. മോഹന്‍ലാല്‍ ചിത്രമായ കാലാപാനി തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തത് കെലൈ പുലി എസ് താണുവായിരുന്നു.

നിര്‍മാതാവുമായുള്ള മോഹന്‍ലാലിന്റെ ബന്ധം, കബാലിയെ കേരളത്തില്‍ എത്തിച്ചത് സുചിത്രയുടെ സഹോദരന്‍ വഴി

സുചിത്രയുടെ സഹോദരനും തമിഴിലെ പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ബാലാജി വഴിയാണ് കെലൈ പുലി എസ് താണുവിനെ കാണാന്‍ പോയതെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

നിര്‍മാതാവുമായുള്ള മോഹന്‍ലാലിന്റെ ബന്ധം, കബാലിയെ കേരളത്തില്‍ എത്തിച്ചത് സുചിത്രയുടെ സഹോദരന്‍ വഴി

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് എട്ടരകോടി രൂപ നല്‍കിയാണ് കബാലിയെ കേരളത്തിലെത്തിച്ചിരിക്കുന്നത്.

നിര്‍മാതാവുമായുള്ള മോഹന്‍ലാലിന്റെ ബന്ധം, കബാലിയെ കേരളത്തില്‍ എത്തിച്ചത് സുചിത്രയുടെ സഹോദരന്‍ വഴി

പ രഞ്ജിത്താണ് ചിത്രം സംവിനം ചെയ്ത ചിത്രത്തില്‍ രാധിക ആപ്‌തെയാണ് നായിക വേഷം അവതരിപ്പിച്ചിരിക്കുന്നത്. രജനികാന്തിന്റെ ഭാര്യ വേഷമാണ് ചിത്രത്തില്‍ രാധിക ആപ്തയ്ക്ക്.

English summary
Antony Perumbavoor about Kabali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam