For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആന്‍റണി പെരുമ്പാവൂരിനെ അമ്പരപ്പിച്ച പൃഥ്വിരാജ്! ലൂസിഫറിനിടയില്‍ സംഭവിച്ചത്? കാണൂ!

  |
  ആന്‍റണി പെരുമ്പാവൂരിനെ അമ്പരപ്പിച്ച പൃഥ്വിരാജ്! | Filmibeat Malayalam

  മോഹന്‍ലാല്‍ എവിടെയുണ്ടോ അവിടെക്കാണും ആന്റണി പെരുമ്പാവൂര്‍. മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാലിലേക്കെത്താനുള്ള എളുപ്പവഴിയായി പലരും വിശേഷിപ്പിക്കുന്നതും അദ്ദേഹത്തെയാണ്. തിരക്കഥയെക്കുറിച്ചായാലും മറ്റ് വിഷയങ്ങളെക്കുറിച്ചായാലും പലരും ആദ്യം സംസാരിക്കുന്നത് ഇദ്ദേഹത്തോടാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ആന്റണി എങ്ങനെ അദ്ദേഹത്തിന്റെ സാരഥിയായി എന്നതിനെക്കുറിച്ചൊക്കെ നമുക്ക് നേരത്തെ അറിയാവുന്നതാണ്. നിരവധി തവണ ഇരുവരും ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തുകയാണ് മാര്‍ച്ച് 28ന്.

  അല്ലിക്കും പൃഥ്വിക്കുമൊപ്പമുള്ള ചിത്രവുമായി സുപ്രിയ! വീട്ടിലേക്ക് വരാന്‍ തോന്നുന്നുവെന്ന് പൃഥ്വിയും

  മോഹന്‍ലാലിനെപ്പോലൊരു നായകനും ആന്റണി പെരുമ്പാവൂരെന്ന നിര്‍മ്മാതാവുമില്ലെങ്കില്‍ ലൂസിഫര്‍ കേവലം സ്വപ്‌നമായി അവശേഷിച്ചേനെയെന്ന് സംവിധായകനായ പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിരുന്നു. റിലീസിന് മുന്നോടിയായി സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. സിനിമാപ്രേമികളെപ്പോലെ തന്നെ തങ്ങളും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവിനായി കാത്തിരിക്കുകയാണെന്നാണ് ഇവരും പറഞ്ഞത്. ഇപ്പോഴിതാ ലൂസിഫര്‍ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.

   മോഹന്‍ലാലിന്റെ നിഴല്‍

  മോഹന്‍ലാലിന്റെ നിഴല്‍

  പൊതുവെ താരങ്ങളാണ് സിനിമാവിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളത്. അവരുടെ വിശേഷങ്ങളെക്കുറിച്ച് അറിയാനുമായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. അതുകൊണ്ടാണ് താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് അധികം എത്താത്തതെന്ന് അദ്ദേഹം പറയുന്നു. അശ്വതി ശ്രീകാന്തിന് നല്‍കിയ അബിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ നിഴലായി പലരും വിശേഷിപ്പിക്കാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്.

   പ്രതീക്ഷ നിലനിര്‍ത്തും

  പ്രതീക്ഷ നിലനിര്‍ത്തും

  ക്വാളിറ്റിയുടെ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാത്തയാളാണ് പൃഥ്വി, അത് പോലെ തന്നെ മികച്ച എഴുത്തുകാരിലൊരാളാണ് മുരളി ഗോപി, ഇവര്‍ രണ്ട് പേരും ലാലേട്ടനായി ഒരുമിക്കുമ്പോള്‍ പ്രതീക്ഷയും വാനോളമുയരുന്നത് സ്വഭാവികമായ കാര്യമാണ്. പ്രതീക്ഷിക്കാം, ആ പ്രതീക്ഷ സിനിമ നിലനിര്‍ത്തുമെന്നുള്ള ഉറപ്പും ആന്റണി പെരുമ്പാവൂര്‍ നല്‍കിയിട്ടുണ്ട്. നിര്‍മ്മാതാനെന്ന നിലയില്‍ എന്നും ടെന്‍ഷനാണ്. അത്തരം ടെന്‍ഷനും വെല്ലുവിളികളുമൊക്കെ ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

  മടുപ്പ് തോന്നിയിട്ടില്ല

  മടുപ്പ് തോന്നിയിട്ടില്ല

  ആശീര്‍വാദ് സിനിമാസിന്റെ തുടക്കം മുതല്‍ത്തന്നെ താനുമുണ്ടായിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളൊക്കെ നിര്‍മ്മിച്ച് പരിചയമുള്ളതിനാല്‍ ഈ സമ്മര്‍ദ്ദമൊക്കെ പരിചിതമാണ്. സിനിമ വിജയിക്കാനും യാഥാര്‍ഥ്യമാവണമെന്നുമൊക്കെ ആഗ്രഹിച്ച് പോവുന്നതിനിടയില്‍ മടുപ്പൊന്നും തോന്നാറില്ല. സ്വഭാവികമായ കാര്യമായി അതങ്ങ് പോവും. ഈയൊരു എക്‌സൈറ്റ്‌മെന്റില്‍ നില്‍ക്കാന്‍ ഇഷ്ടമാണ്. ലൂസിഫറിന്റെ കാര്യത്തില്‍ രാജുവായാലും മുരളിയായലും നേരത്തെ തന്നെ അറിയാവുന്നവരാണ്.

  രാജുവിന്റെ മനസ്സിലെ സിനിമ

  രാജുവിന്റെ മനസ്സിലെ സിനിമ

  3000 ലധികം ആര്‍ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയുള്ള രംഗവും ലൂസിഫറിനായി ചിത്രീകരിച്ചിരുന്നു. അത്തരം രംഗങ്ങളില്‍പ്പോലും പൃഥ്വി പതറയിരുന്നില്ല. വളരെ കൂളായാണ് അത് ചെയ്തത്. തിരക്കഥ വായിച്ച് തന്നപ്പോഴുള്ള അതേ സിനിമ തന്നെയാണ് അദ്ദേഹം ചെയ്തത്. ഈ സിനിമയിലെ ഒരു താരത്തെപ്പോലും വേണ്ടെന്ന് വെക്കണമെന്ന് നമുക്ക് തോന്നില്ല. അത്രയും പെര്‍ഫ്ക്ടാണ് കാസ്റ്റിങ്. ഇതൊക്കെ നേരത്തെ തന്നെ ചിന്തിച്ചിരുന്നതാണ്. തുടക്കം മുതലേ തന്നെ സകല പിന്തുണയും അദ്ദേഹത്തിന് നല്‍കിയിരുന്നു.

  മോഹന്‍ലാലിന്റെ വാക്കുകള്‍

  മോഹന്‍ലാലിന്റെ വാക്കുകള്‍

  ലാല്‍ സാറും വളരെ കംഫര്‍ട്ടായിരുന്നു. രാജുവുമായുള്ള റാപ്പോര്‍ട്ട് അത്രയും ഈസിയായിരുന്നു. അദ്ദേഹം തന്നെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങളൊക്കെ രാജുവിനോട് തന്നെ ഇത് പറഞ്ഞിരുന്നു. നിര്‍മ്മാതാവെന്ന നിലയില്‍ താന്‍ പൃഥ്വിക്ക് 100 മാര്‍ക്ക് നല്‍കുന്നുവെന്നും ആന്റണി പറയുന്നു. ഒരു കാര്യത്തില്‍പ്പോലും അഭിപ്രായ വ്യത്യാസമോ മുഷിച്ചിലുള്ള സംസാരമോ ഉണ്ടായിരുന്നില്ല. വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങളെക്കുറിച്ച് പൃഥ്വിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.

  English summary
  Antony Perumbavoor about Lucifer experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X