twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ അതാണ് പറഞ്ഞത്! മരക്കാര്‍ റിലീസിനെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍

    |

    സിനിമാലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് തിയേറ്ററുകളും മാളുകളും അടച്ചിട്ടത്. ഇതോടെ പുതിയ സിനിമകളുടെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ആടുജീവിതത്തിന്റെ ഷൂട്ടിംഗ് വിദേശത്ത് വെച്ച് നടന്നിരുന്നു. ഇടയ്ക്ക് ഷൂട്ട് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് പുനരാരംഭിച്ചിരുന്നു. ഇതിന് ശേഷമായാണ് സംഘം കേരളത്തിലേക്ക് തിരിച്ചെത്തിയത്.

    ജീവിക്കണം, തോറ്റുകൊടുക്കില്ല, അങ്ങനെയൊരു വാശി അന്ന് മനസ്സിലുണ്ടായിരുന്നു! കുറിപ്പുമായി ഭാഗ്യലക്ഷ്മി!ജീവിക്കണം, തോറ്റുകൊടുക്കില്ല, അങ്ങനെയൊരു വാശി അന്ന് മനസ്സിലുണ്ടായിരുന്നു! കുറിപ്പുമായി ഭാഗ്യലക്ഷ്മി!

    തിയേറ്റര്‍ റിലീസ് സാധ്യമാവാതെ വരുമ്പോള്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ പരിശോധിക്കാനുള്ള നീക്കത്തിലായിരുന്നു ഒരുവിഭാഗം. ജയസൂര്യയും വിജയ് ആന്റണിയും ഓണ്‍ലൈനിലൂടെ സിനിമ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയതോടെ ഈ തീരുമാനത്തെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍ എത്തിയിരുന്നു. വിഷു ലക്ഷ്യമാക്കി നിര്‍മ്മിച്ച സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി തയ്യാറായിരുന്നത്. ലോക് ഡൗണിന് ശേഷം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാമെന്നായിരുന്നു കൂടുതല്‍ നിര്‍മ്മാതാക്കളും പറഞ്ഞത്.

    പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ച ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് അവസാനം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം അണിനിരന്നിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ സിനിമയുടെ റിലീസും മാറ്റിവെക്കുകയായിരുന്നു.

    Mohanlal

    ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരൂം, സിജെ റോയിയും സന്തോഷ് ടി കുരുവിളയും സംയുക്തയമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മരക്കാറിന്റെ റിലീസിനെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍. ലോക് ഡൗണിന് ശേഷം കാര്യങ്ങരളെല്ലാം സാധാരണ നിലയിലായാലും അത്ര പെട്ടെന്ന് മരക്കാര്‍ റിലീസ് ചെയ്യാനാവില്ല. 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ച് സിനിമ റിലീസ് ചെയ്യാന്‍ കഴിയണം.

    അന്ന് എന്നെ ക്ഷണിച്ചു, ജ്യോതികയ്ക്ക് കൊടുത്തു, ഇന്ന് ജ്യോതികയ്ക്ക് പകരക്കാരിയാകാനില്ല; സിമ്രന്‍അന്ന് എന്നെ ക്ഷണിച്ചു, ജ്യോതികയ്ക്ക് കൊടുത്തു, ഇന്ന് ജ്യോതികയ്ക്ക് പകരക്കാരിയാകാനില്ല; സിമ്രന്‍

    Recommended Video

    ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ റിലീസ് മാറ്റി | FIlmiBeat Malayalam

    ലോകം പഴയത് പോലെയാവാന്‍ പ്രാര്‍ത്ഥിക്കുക. മറ്റൊന്നിനെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കേണ്ടെന്നായിരുന്നു ലാല്‍ സാര്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. പഴയ അവസ്ഥയിലെത്തിയാല്‍ നമുക്ക് എന്ത് വേണെങ്കിലും ചെയ്യാം. അതിന് ശേഷം ശാന്തമായാണ് താന്‍ ഉറങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. അടുത്തിടെയായിരുന്നു ആന്റണി പെരുമ്പാവൂര്‍ പിറന്നാളും വിവാഹ വാര്‍ഷികവും ആഘോഷിച്ചത്. ആന്റണിക്കും ഭാര്യ ശാന്തിക്കും ആശംസ അറിയിച്ച് മോഹന്‍ലാല്‍ എത്തിയിരുന്നു.

    English summary
    Antony Perumbavoor about Marakkar Arabikkadalinte Simham release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X