»   » കുട നന്നാക്കുന്ന ലാല്‍ സാര്‍, അന്ന് കണ്ട ആശ്ചര്യം ഇപ്പോഴും വിട്ട് മാറിയിട്ടില്ലെന്ന് ആന്റണി

കുട നന്നാക്കുന്ന ലാല്‍ സാര്‍, അന്ന് കണ്ട ആശ്ചര്യം ഇപ്പോഴും വിട്ട് മാറിയിട്ടില്ലെന്ന് ആന്റണി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് ആന്റണി പെരുമ്പാവൂര്‍. 28 വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ ആദ്യമായി ലാല്‍ സാറിനെ കാണുന്നത്. പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാത്ത വേഷത്തിലായിരുന്നു ലാല്‍ സാര്‍.

ചിത്രത്തില്‍ കുട നന്നാക്കാന്‍ നടക്കുന്ന ലാല്‍ സാറിനെ ഓര്‍മ്മയില്ലേ? ആ വേഷത്തിലാണ് ഞാന്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നത് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. പക്ഷേ ലാല്‍ സാറായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

സിനിമാ ലൊക്കേഷനില്‍ വണ്ടി ഓടിക്കാമോ എന്ന് പറഞ്ഞാണ് എന്റെ ഒരു സുഹൃത്ത് വിളിക്കുന്നത്. സിനിമാ എന്ന് കേട്ടപ്പോള്‍ തന്നെ ഇടം വലം നോക്കാതെ പുറപ്പെട്ടതായിരുന്നു. ആന്റണി പെരുമ്പാവൂര്‍ പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ലൊക്കേഷന്‍

എറണാകുളത്ത് കലൂരിനടുത്തുള്ള കല്പക ഹോട്ടലിന് അടുത്താണ് ലൊക്കേഷന്‍. അവിടെയെത്തിയതും എന്റെ വണ്ടിയിലേക്ക് ഒരാള്‍ ചാടി കയറി. അത് ലാല്‍ സാറായിരുന്നു. എനിക്കിപ്പോഴും ആശ്ചര്യം വിട്ട് മാറിയിട്ടില്ല. പറഞ്ഞാല്‍ ഒരു പക്ഷേ നിങ്ങളോര്‍ക്കും. പട്ടണപ്രവേശനത്തില്‍ കുട നന്നാക്കാന്‍ നടക്കുന്ന ലാല്‍ സാറില്ലേ? ആ രൂപത്തിലാണ് ഞാന്‍ ആദ്യമായി മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്.

22 ദിവസം

ഏതാണ്ട് 22 ദിവസങ്ങള്‍ ഞാന്‍ ലൊക്കേഷനിലുണ്ടായിരുന്നു. അതിനിടെ ഞങ്ങള്‍ പരിചയപ്പെട്ടു. സാര്‍ ഒത്തിരി വിശേഷങ്ങള്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

എന്നോട് പ്രത്യേക ഇഷ്ടമുണ്ട്

ആദ്യം മുതലേ ലാല്‍ സാറിന് എന്നോട് ഒരു പ്രത്യേക ഇഷ്ടമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. അതുക്കൊണ്ടാണല്ലോ അദ്ദേഹം എന്റെ വണ്ടിയില്‍ മാത്രം തിരഞ്ഞ് പിടിച്ച് കയറിയത്. ലൊക്കേഷനിലെ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. ആ സമയത്ത് ലാല്‍ സാറിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് നാളൊന്നുമായിട്ടില്ല. സുചിത്രേച്ചി മാദ്രാസില്‍ നിന്ന് വരുന്ന സമയത്ത് വിളിക്കാന്‍ പോകുന്നതും ചേച്ചിയെയും സാറിനെയും കൂട്ടി അദ്ദേഹത്തിന്റെ അമ്മാവന്റെ വീട്ടില്‍ കൊണ്ടു വിടുന്നതുമെല്ലാം ഞാനായിരുന്നു.

വീണ്ടും കണ്ടു

പട്ടണപ്രവേശനത്തിന് ശേഷം വീണ്ടും ഞാന്‍ ലാല്‍ സാറിനെ കണ്ടു. മൂന്നാം മുറ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച്. കൂട്ടുകാര്‍ക്കൊപ്പമാണ് പോയത്. അവിടെ എത്തിയപ്പോള്‍ ലാല്‍ സാര്‍ എന്നെ കൈയ്യാട്ടി വിളിച്ചു. ഞാന്‍ ചെന്നു. എന്നെ മറന്നിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഞാന്‍ എന്റെ കൂട്ടുകാരെ എല്ലാവരെയും പരിചയപ്പെടുത്തി.

പിന്നീട് എന്നും

പിറ്റേ ദിവസം മുതല്‍ ഞാന്‍ എന്നും ലാല്‍ സാറിനൊപ്പം ലൊക്കേഷനിലുണ്ടാകും. ഒരു ദിവസം എന്നോട് ചോദിച്ചു പോരുന്നോ എന്റെ കൂടെ. എനിക്കൊന്നും മറുത്ത് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

English summary
Antony Perumbavoor about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam