»   » 'പ്രണവിനെ വച്ച് ഞങ്ങളൊരു തകര്‍പ്പന്‍ സിനിമ എടുക്കും, ലാല്‍ സാറിനോടുള്ള നന്ദി ആണത്'

'പ്രണവിനെ വച്ച് ഞങ്ങളൊരു തകര്‍പ്പന്‍ സിനിമ എടുക്കും, ലാല്‍ സാറിനോടുള്ള നന്ദി ആണത്'

By: Rohini
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ മലയാള സിനിമ സംസാരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിയ്ക്കുന്നത്.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തെറ്റിപ്പിരിയുമോ, പിരിഞ്ഞാലോ...?

ഈ സിനിമ ലാല്‍ സാറിനോടുള്ള എന്റെ നന്ദിയാണെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. എനിക്കൊരു ജീവിതം തന്ന ലാല്‍ സാറിന്റെ മകന്റെ സിനിമ നിര്‍മിയ്ക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്.

ഉത്തരവാദിത്വമാണ്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുക എന്നത് നിര്‍മ്മാതാവ് എന്ന നിലയില്‍ തന്റെ സാങ്കേതിക ജോലി മാത്രമല്ല, ഉത്തരവാദിത്വമാണെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

എന്റെ ആഗ്രഹം

മോഹന്‍ലാല്‍ എന്ന നടനാണ് എനിക്ക് ജീവിതം തന്നത്. അദ്ദേഹത്തിന്റെ മകനെ നായകനാക്കി സിനിമ ചെയ്യുന്നത് എന്റെ ഉത്തരവാദിത്വമാണെന്ന് എനിക്ക് തോന്നുന്നു. എന്റെ കണ്‍ മുന്നില്‍ കളിച്ചു വളര്‍ന്ന കുട്ടിയാണ് പ്രണവ്. അയാള്‍ ഒരു നടനായി കാണണമെന്നത് എന്റെ ആഗ്രഹം കൂടിയായിരുന്നു.

വലിയൊരു ഭാരം

മാത്രമല്ല മലയാളികള്‍ ഏറെക്കാലമായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യത്തിന് വിരാമമാകുന്നതിന് കാരണക്കാരാകുക എന്ന വലിയ ഭാരം എന്റെയും ജീത്തു ജോസഫിന്റേയും ചുമലിലുണ്ട്.

തകര്‍പ്പന്‍ സിനിമയായിരിക്കും

വലിയ പ്രതീക്ഷകളാണ് ഇപ്പോള്‍ ഞങ്ങളുടെ ചുമലിലുള്ളത്. ഇവയെല്ലാം നേരിട്ട് ഒരു തകര്‍പ്പന്‍ സിനിമയൊരുക്കാനാണ് ഞങ്ങളുടെ പ്ലാന്‍- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു

English summary
Antony Perumbavoor about Pranav Mohanlal's debut as hero
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam