ജീവിതത്തില്‍ മാത്രമല്ല സിനിമയിലും മോഹന്‍ലാലിന്റെ സന്തത സഹചാരിയായി ആന്റണി പെരുമ്പാവൂര്‍

ഡ്രൈവറില്‍ നിന്നും പ്രൊഡ്യൂസറായി, ഇപ്പോഴിതാ സിനിമയില്‍ സഹതാരമായും ആന്‍ണി വേഷമിടുന്നു.

By Nihara

മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിനെക്കുറിച്ച് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മോഹന്‍ലാലിനൊപ്പം നിഴല്‍ പോലെ നടക്കുന്ന ആന്റണി സിനിമയിലും ലാലിനൊപ്പം ഒരുമിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് മാത്രമല്ല അഭിനേതാവും കൂടിയാണ് ആന്റണി.

നൂറുകോടി ചിത്രമായ പുലിമുരുകന്‍, പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ദൃശ്യം, ഒപ്പം തുടങ്ങിയ സിനിമകളിലും മോഹന്‍ലാലിനൊപ്പം ആന്റണി വേഷമിട്ടിരുന്നു. ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥനായാണ് ആന്റണി വേഷമിടുന്നത്.

വില്ലനില്‍

ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും മഞ്ജുവും

മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമായ താരം ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് വേഷമിടുന്നത്.വില്ലന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. ആയുര്‍വേദ ചികിത്സയിലൂടെ ശരീരഭാരം കുറച്ച് ചുള്ളനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഇതുവരെ കാണാത്ത രൂപത്തില്‍

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചത്. ജനതാ ഗാരേജിലെ ലുക്കിനോട് അടുത്തു നില്‍ക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.

വില്ലനില്‍ പോലീസായി

സിനിമയിലും ഒന്നിക്കുന്നു

മോഹന്‍ലാലിനൊപ്പം നിഴല്‍ പോലെ നടക്കുന്ന ആന്റണി സിനിമയിലും ലാലിനൊപ്പം ഒരുമിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് മാത്രമല്ല അഭിനേതാവും കൂടിയാണ് ആന്റണി.

മോഹന്‍ലാലിനൊപ്പം പ്രമുഖര്‍

തമിഴിലെയും തെലുങ്കിലെയും പ്രമുഖര്‍

തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവര്‍ മലയാളത്തില്‍ അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളുമായാണ് ഓരോരുത്തരും എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.

ഏറെ സസ്പെന്‍സാക്കി വെച്ച പേര്

ഫേസ് ബുക്കിലൂടെ പുറത്തുവിട്ടു

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടു, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. വില്ലനെന്നാണ് ചിത്രത്തിന് നല്‍കിയ പേര്. റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വ്യത്യസ്ത ലുക്കുമായി മോഹന്‍ലാല്‍

ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചു

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചത്. ജനതാ ഗാരേജിലെ ലുക്കിനോട് അടുത്തു നില്‍ക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X