ഒടിയന്‍ ഡിസംബറിലെത്തും! ലൂസിഫര്‍ മാര്‍ച്ചില്‍! മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ച് ആന്റണി

By Midhun

Recommended Video

ഒടിയനും ലൂസിഫറും മരയ്ക്കാറും ഈ ദിവസങ്ങളിൽ എത്തും

മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതില്‍ ഒടിയന്‍, കായംകുളം കൊച്ചുണ്ണി പോലുളള ചിത്രങ്ങള്‍ അവസാന ഘട്ട മിനുക്കുപണികളിലാണുളളത്. നീണ്ട ഷെഡ്യൂകള്‍ക്കൊടുവിലായിരുന്നു ഒടിയന്‍ അടുത്തിടെ പൂര്‍ത്തികരിച്ചിരുന്നത്. ലാലേട്ടന്റെതായി ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്‍.

ഒടിയനും പിന്നാലെ ലൂസിഫര്‍ എന്ന ചിത്രവും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്. ഒടിയന്‍,ലൂസിഫര്‍ പോലുളള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ലാലേട്ടന്റെ തന്നെ ആശീര്‍വാദ് സിനിമാസാണ് . മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ആന്റണി പെരുമ്പാവൂര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടാണ് ആന്റണി പെരുമ്പാവൂര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഒടിയന്‍

ഒടിയന്‍

പുലിമുരുകന് ശേഷം വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ഒടിയന്‍. പ്രഖ്യാപന വേള മുതല്‍ക്കു തന്നെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്. കേരളത്തില്‍ പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷ്ന്‍ വര്‍ക്കുകളിലാണുളളത്.

റിലീസ് ഡേറ്റ്

റിലീസ് ഡേറ്റ്

ഒടിയന്റെ റിലീസ് ഡേറ്റ് ഇന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 14നായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. ഒടിയന്റെ കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒടിയന്റെ ട്രെയിലര്‍ അടുത്ത മാസമായിരിക്കും പുറത്തിറങ്ങുക.

ലൂസിഫര്‍

ലൂസിഫര്‍

ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാനപ്പെട്ട ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മഞ്ജുവിനു പുറമെ ടൊവിനോ തോമസ്,ഇന്ദ്രജിത്ത്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

റിലീസ് അടുത്ത വര്‍ഷം

റിലീസ് അടുത്ത വര്‍ഷം

ലൂസിഫര്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ലാലേട്ടന്റെ ലൂസിഫറും അണിയറയില്‍ ഒരുങ്ങുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. മുരളി ഗോപിയുടെ തിരക്കഥയിലാണ് ലൂസിഫര്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ലാലേട്ടന്‍ എത്തുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യവിസ്മയമൊരുക്കാനായാണ് ഇത്തവണ ഈ കൂട്ടുകെട്ട് എത്തുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്

ചിത്രീകരണം

ചിത്രീകരണം

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ഡേറ്റും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത്. 100 ദിവസം കൊണ്ടായിരിക്കും ചിത്രം അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തീകരിക്കുക.

ബിഗ് ബഡ്ജറ്റ് സിനിമ

ബിഗ് ബഡ്ജറ്റ് സിനിമ

മലയാളത്തിലെ എറ്റവും ചെലവേറിയെ സിനിമകളിലൊന്നായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഹൈദരാബാദില്‍ വെച്ചായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം കടലിലായിരിക്കും ചിത്രീകരിക്കുക. പ്രിയദര്‍ശന്റെ കരിയറിലെ 95ാമത്തെ ചിത്രമായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X