»   » ദിലീപിനെ പൂര്‍ണമായും ഒഴിവാക്കി താര സംഘടനകള്‍! ദിലീപ് രൂപം കൊടുത്ത സംഘടനയ്ക്കും പുതിയ പ്രസിഡന്റ്!!

ദിലീപിനെ പൂര്‍ണമായും ഒഴിവാക്കി താര സംഘടനകള്‍! ദിലീപ് രൂപം കൊടുത്ത സംഘടനയ്ക്കും പുതിയ പ്രസിഡന്റ്!!

Posted By:
Subscribe to Filmibeat Malayalam

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സ്ബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയ്ക്ക് പുതിയ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഇപ്പോള്‍ ജനപ്രിയ നടന്‍ ദിലീപ് പോലീസ് കസ്റ്റഡിയിലായതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

താന്‍ ഏറ്റവുമധികം ആസ്വാദിച്ച് അഭിനയിച്ചത് ലിപ് ലോക്ക് സീനുകളില്‍! വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍!!

ദിലീപിന്റെ നേതൃത്വത്തിലാണ് സംഘടന രൂപികരിച്ചിരുന്നത്. എന്നാല്‍ കേസില്‍ അകപ്പെട്ട ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. ശേഷം കൂട്ടായ്മയുടെ വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂര്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ദിലീപിനെ പുറത്താക്കി

കൊച്ചിയില്‍ പ്രമുഖ നടിയെ ഓടികൊണ്ടിരുന്ന കാറില്‍ നിന്നും ക്രൂരമായി ആക്രമിച്ച കേസിലാണ് നടന്‍ ദിലീപ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലിരിക്കുന്നത്. അതിനെ തുടര്‍ന്ന് അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റ്

സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിന് പിന്നാലെ നിലവില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ആന്റണി പെരുമ്പാവൂരിനെ ആ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു.

ദിലീപിന്റെ നേതൃത്വം

നടന്‍ ദിലീപിന്റെ നേതൃത്വത്തിലാണ് എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍ത്തി പുതിയ സംഘടന തുടങ്ങിയത്. എന്നാല്‍ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയായിരുന്നു.

ദിലീപിന്റെ കഴിവ്

ഇടക്കാലത്ത് കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തിയ സമരം സിനിമയുടെ റിലീസിനെ ബാധിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ദിലീപിന്റെ കഴിവ് തെളിയിച്ച് അദ്ദേഹം പുതിയ സംഘടനയ്ക്ക രൂപം നല്‍കിയത്.

നടിയ്ക്ക് പിന്തുണയുമായി സംഘടന

ദിലീപിനെ പുറത്താക്കിയതിന് പിന്നാലെ ആക്രമണത്തിനിരയായ നടിയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് സംഘടന. അതിനായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്.

അമ്മയില്‍ നിന്നും പുറത്ത്

താര സംഘടനയായ അമ്മയുടെ ട്രഷററായിരുന്ന ദിലീപിനെ കേസില്‍ അകപ്പെട്ടതോട് കൂടി സംഘടനയുടെ പ്രഥാമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

അമ്മയുടെ പിന്തുണയും

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ അമ്മയുടെ പിന്തുണയും ആക്രമത്തിനിരയായ നടിയ്ക്ക് ആണെന്ന് അടിയന്തിരമായി ചേര്‍ന്ന എക്‌സീക്യൂട്ടിവ് യോഗത്തിന് ശേഷം കൂട്ടായ്മ വ്യക്തമാക്കിയിരിക്കുകയാണ്.

English summary
Antony Perumbavoor elected new president of FEUKA

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam