മരക്കാറിലെ ആ സര്‍പ്രൈസ് എന്തായിരിക്കും? ആന്‍റണി പെരുമ്പാവൂരിന്‍റെ പോസ്റ്റ് കണ്ട ആരാധകരുടെ ചോദ്യം!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ ഇവര്‍ വീണ്ടും എത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകപ്രതീക്ഷയും വാനോളമുയരുകയായിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് നായികനായകന്‍മാരായി എത്തുന്നത്. തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയുമെല്ലാം പ്രമുഖരെല്ലാം ഈ ചിത്രത്തിനായി അണിനിരന്നിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസറ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്.

പ്രഭ, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, നെടുമുടി വേണു, മധു, മുകേഷ് , സിദ്ദിഖ്, ഫാസില്‍, കെബി ഗണേഷ് കുമാര്‍, തുടങ്ങി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. താരപുത്രന്‍മാരുടേയും താരപുത്രികളുടേയും സംഗമത്തിന് കൂടിയാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്. ക്യാമറയ്ക്ക് പിന്നിലും താരപുത്രന്‍മാരുടെ സാന്നിധ്യമുണ്ട്. അനി ശശിയും സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസും മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ഈ ബ്രഹ്മാണ്ഡ ചരിത്ര സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേഷന്‍ ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് പുറത്തുവരുമെന്ന വാര്‍ത്ത വന്നതോടെ ആരാധകരുടെ ചര്‍ച്ച അതേക്കുറിച്ചാണ്.

വൈകുന്നേരത്തെ സര്‍പ്രൈസ്

വൈകുന്നേരത്തെ സര്‍പ്രൈസ്

ഫേസ്ബുക്കിലൂടെ ആന്റണി പെരുമ്പാവൂരാണ് മരക്കാറിനെക്കുറിച്ചുള്ള പുതിയ വിശേഷം പങ്കുവെച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് പുതിയ അപ്‌ഡേറ്റ് പുറത്തുവിടുമെന്നുള്ള വിവരമാണ് ആന്റരണി പെരുമ്പാവൂര്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. ബ്രഹ്മാണ്ഡമായൊരുങ്ങുന്ന സിനിമയെക്കുറിച്ചുള്ള എന്ത് വിവരമാണ് പുറത്തുവരുന്നതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. 2020 മാര്‍ച്ച് 19നാണ് ലോകവ്യാപകമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നത്.

 ആരാധകരുടെ ചര്‍ച്ച

ആരാധകരുടെ ചര്‍ച്ച

ആന്റണി പെരുമ്പാവൂരിന്റെ പുതിയ പോസ്റ്റ് കണ്ടതോടെ ആരാധകരെല്ലാം ഇതേക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ടീസറും ട്രെയിലറുമൊക്കെ പുറത്തുവിടുന്നതിനെക്കുറിച്ചുള്ള വിവരമായിരിക്കുമോയെന്നാണ് ചിലര്‍ ചോദിക്കുന്നത്. ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെയായിരിക്കും പുറത്തുവിടുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. നിരവധി പേരാണ് സര്‍പ്രൈസിനെക്കുറിച്ചുള്ള ചോദ്യവുമായി എത്തിയിട്ടുള്ളത്.

അര്‍ജുന്‍ സര്‍ജയുടെ രണ്ടാമത്തെ സിനിമ

അര്‍ജുന്‍ സര്‍ജയുടെ രണ്ടാമത്തെ സിനിമ

തമിഴകത്തിന്റെ സ്വന്തം താരമായ അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരത്തിന്‍റെ രണ്ടാമത്തെ മലയാള ചിത്രമാണിത്. ദിലീപ് ചിത്രമായ ജാക്ക് ഡാനിയേലില്‍ താരം അഭിനയിച്ചിരുന്നു. മരക്കാറിലെ അര്‍ജുന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടിയും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Recommended Video

Marakkar Arabikadalinte Simham, All The latest updates | FilmiBeat Malayalam
താരപുത്രന്‍മാരുടെ സംഗമം

താരപുത്രന്‍മാരുടെ സംഗമം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഐവി ശശി-മോഹന്‍ലാല്‍. ഇവരുടേതായി പുറത്തുവന്നിട്ടുള്ള സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒട്ടേറെ കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ഐവി ശശി. അദ്ദേഹത്തിന്റെ ഭാര്യയായ സീമയ്‌ക്കൊപ്പവും ഈ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശനും മോഹന്‍ലാലും ഐവി ശശിയും സുരേഷ് കുമാറുമൊക്കെയായിരുന്നു അന്നെങ്കില്‍ ഇന്ന് അവരുടെ മക്കളെല്ലാം ഒരുമിച്ചെത്തുകയാണ് മരക്കാറിലൂടെ. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ മുന്നണിയിലും പിന്നണിയിലുമായാണ് താരപുത്രന്‍മാരും താരപുത്രികളും ഒരുമിക്കുന്നത്. അനി ശശി തിരക്കഥയുമായി സഹകരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X