ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്ക് പാലിച്ചു! ലൂസിഫര്‍ ക്ലൈമാക്‌സിലെ പഴയ പള്ളിക്ക് ശാപമോക്ഷം!
ആന്റണി പെരുമ്പാവൂരിനെ അറിയാത്ത മലയാളികളില്ല. മോഹന്‍ലാലിന്റെ നിഴലായി അദ്ദേഹം എന്നും ഉണ്ടാവാറുണ്ട്. ലാല്‍ സാറിനായി കഥ കേള്‍ക്കുന്നതും ഡേറ്റ് തീരുമാനിക്കുന്നതിലും സന്തോഷമേയുള്ളൂവെന്നും അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് താനെന്നും ആന്റണി പറഞ്ഞിരുന്നു. മോഹന്‍ലാലിലേക്ക് എത്താനുള്ള എളുപ്പവഴിയായി പലരും ആദ്യം സമീപിക്കുന്നത് അദ്ദേഹത്തെയാണ്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വിജയചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. ആശീര്‍വാദ് സിനിമാസായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ നിര്‍മ്മിച്ചത്. നിര്‍മ്മാതാവെന്ന നിലയില്‍ ആന്റണിച്ചേട്ടന്‍ നല്‍കിയ പിന്തുണയെക്കുറിച്ച് പൃഥ്വി തുറന്നുപറഞ്ഞിരുന്നു. താരങ്ങളുടെ കാര്യത്തെക്കുറിച്ച് താന്‍ പറഞ്ഞതിന് ശേഷം അവരെ സെറ്റിലേക്കെത്തിച്ചത് അദ്ദേഹമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ലൂസിഫര്‍ ചിത്രീകരണത്തിനിടയില്‍ നല്‍കിയ വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.
ചിത്രത്തിലെ ക്ലൈമാക്‌സില്‍ കാണിക്കുന്ന പഴയ ദേവാലയം നവീകരിക്കാമെന്ന് ലൂസിഫര്‍ സംഘം അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന പള്ളിക്ക് ശാപമോക്ഷം ലഭിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇടുക്കിജില്ലയിലെ കുടിയേറ്റ മേഖലകളിലൊന്നായ ഉപ്പുതറയ്ക്കടുത്ത് ലോണ്‍ട്രി രണ്ടാം ഡിവിഷനിലെ പള്ളിയായിരുന്നു ചിത്രത്തില്‍ കാണിച്ചത്. ലൂസിഫറിന്റെ ചിത്രീകരണത്തിനായി ഇവിടെയെത്തിയപ്പോള്‍ പള്ളി നവീകരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.

Recommended Video
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് നവീകരണം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ഉറപ്പ്. 8 ലക്ഷം രൂപ ചെലവഴിച്ചാണ് ആശീര്‍വാദ് സിനിമാസ് പള്ളി നവീകരിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയും പ്രിയദര്‍ശിനി രാംദാസും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച ചിത്രത്തിലെ പ്രധാന രംഗങ്ങളിലൊന്നായിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തിയപ്പോള്‍ വിവേക് ഒബ്‌റോയിയായിരുന്നു വില്ലനായെത്തിയത്. ക്ലൈമാക്‌സിനിടയില്‍ ആന്റണി പെരുമ്പാവൂരും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications