ആന്റണി ബാവൂരായി ആന്റണി പെരുമ്പാവൂര്‍! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്!

By Midhun Raj

പ്രണവ് മോഹന്‍ലാല്‍ നായകവേഷത്തില്‍ എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിങ്ങിനൊരുങ്ങുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ജനുവരി 25നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നായകനടനനായുളള ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായതോടെ പ്രണവിന്റെ പുതിയ സിനിമയ്ക്കായും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ആദി പോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രണവ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് എല്ലാവരും കരുതുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുക്കിയ സിനിമ ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കുമെന്നും അറിയുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

രാമലീലയുടെ വന്‍വിജയത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവിന്റെ പ്രകടനത്തോടൊപ്പം അരുണ്‍ ഗോപിയുടെ മേക്കിങ്ങുമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എല്ലാവരും ഉറ്റുനോക്കുക.പ്രണയവും സൗഹൃദവും ആക്ഷനും എല്ലാമുളള ഒരു എന്റര്‍ടെയ്‌നര്‍ തന്നെയാകും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ പ്രഖ്യാപനം മുതല്‍ വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

റിലീസ് ഡേറ്റ്

റിലീസ് ഡേറ്റ്

ജനുവരി 25ന് വമ്പന്‍ റിലീസായിട്ടാകും പ്രണവിന്റെ ഇരുപത്തിയൊന്നാ നൂറ്റാണ്ട് റിലീസ് ചെയ്യുക. നേരത്തെ നിവിന്‍ പോളിയുടെ മിഖായേലും ഇതേ തിയതിയില്‍ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ജനുവരി 18നാണ് മിഖായേല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പുലിമുരുകന്‍,രാമലീല എന്നീ സിനിമകള്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനോടുകൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തുന്നത്.

പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ചിത്രത്തിലെ ആന്റണി പെരുമ്പാവുരിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ആന്റണി ബാവൂര്‍ എന്നാണ് ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ പേര്. മുന്‍പ് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അതിഥി വേഷങ്ങളിലെത്തി കൈയ്യടി നേടിയിട്ടുണ്ട് ആന്റണി പെരുമ്പാവൂര്‍. കിലുക്കത്തില്‍ തുടങ്ങി ഒടിയന്‍ വരെയുളള ലാലേട്ടന്‍ സിനിമകളില്‍ ആന്റണി അഭിനയിച്ചിരുന്നു.

താരനിര

താരനിര

പുതുമുഖ നടി സയ ഡേവിഡാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നായികാ വേഷത്തിലെത്തുന്നത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. ഇന്നസെന്റ്, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷൈജു, സിദ്ദിഖ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അഭിനന്ദന്‍ രാമനുജനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

പോസ്റ്റര്‍ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X