»   » പണ്ഡിറ്റ് സിനിമയുമായി പെരുമ്പാവൂര്‍?

പണ്ഡിറ്റ് സിനിമയുമായി പെരുമ്പാവൂര്‍?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/antony-perumbavoor-produce-pandit-movie-2-aid0032.html">Next »</a></li></ul>
Antony Perumbavoor
സൂപ്പര്‍താരങ്ങളെ ലക്ഷ്യമിട്ട് ശ്രീനിവാസന്റെ തിരക്കഥയില്‍ തിയറ്ററുകൡലെത്തിയ പദ്മശ്രീ ഭരത് ഡോ സരോജ്കുമാറിനെച്ചൊല്ലി മോളിവുഡില്‍ വിവാദങ്ങള്‍ തുടരുകയാണ്. ആക്ഷേപഹാസ്യത്തിന് പകരം സൂപ്പര്‍താരങ്ങളെ ചെളിവാരിയെറിയുകയാണ് ശ്രീനി ചെയ്തതെന്നാണ് വിമര്‍ശകരുടെ ആരോപണം.

ശ്രീനിയും ലാലും സൂപ്പറുകളുടെ ആരാധകരും തമ്മിലുള്ള ഈ പ്രശ്‌നത്തിന്റെ നടുവിലേക്ക് ഇപ്പോള്‍ മറ്റൊരു സൂപ്പര്‍താരം കൂടി വലിച്ചിഴയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. മലയാള സിനിമയില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത സൂപ്പര്‍താരം സന്തോഷ് പണ്ഡിറ്റാണ് പുതിയ വിവാദത്തില്‍ തലയിട്ടിരിയ്ക്കുന്നത്.

യഥാര്‍ത്ഥത്തില്‍ പണ്ഡിറ്റ് ഈ വിവാദത്തില്‍ തലയിട്ടതല്ല, മറ്റു ചിലര്‍ ചേര്‍ന്ന് ഈ സൂപ്പറിനെ അതിലകപ്പെടുത്തുകയായിരുന്നു. ആദ്യചിത്രമായ കൃഷ്ണനും രാധയ്ക്കും ശേഷമൊരുക്കുന്ന സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സിനിമയുടെ ഷൂട്ടിങിന്റെ തിരക്കിലായിരുന്ന പണ്ഡിറ്റിനെ ചിലര്‍ ചേര്‍ന്ന് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. എന്നാലീ സംഭവം സന്തോഷ് പണ്ഡിറ്റിന് ഗുണകരമാവാനും സാധ്യതയുണ്ടെന്ന് പറയാം.

ഒന്നുമല്ല മോഹന്‍ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂരെടുക്കുന്ന ഒരു സിനിമയില്‍ പണ്ഡിറ്റിന് നായകവേഷം. അതത്ര ചില്ലറിക്കാര്യമൊന്നുമല്ലല്ലോ? വിവാദം പണ്ഡിറ്റിന് ഗുണകരമാവുന്നത് ഇങ്ങനെയാണ്.
അടുത്തപേജില്‍
ശ്രീനിയെ കളിയാക്കാന്‍ തയാറെന്ന് പണ്ഡിറ്റ്

<ul id="pagination-digg"><li class="next"><a href="/news/antony-perumbavoor-produce-pandit-movie-2-aid0032.html">Next »</a></li></ul>
English summary
Mohanlal assistant Antony Perumbavoor accused that Sreenivasan is trying to imitate Santosh Pandit through his new movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam