ശ്രീനിയെ കളിയാക്കാന്‍ തയാറെന്ന് പണ്ഡിറ്റ്

എന്നാല്‍ അങ്ങനെയൊരു ഓഫര്‍ വന്നാല്‍ താന്‍ റെഡിയാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഇതൊരവസരമാക്കി തന്റെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിയ്ക്കാനും പണ്ഡിറ്റ് തുനിയുന്നുണ്ട്. ഞാന്‍ സംവിധാനം ചെയ്ത കൃഷ്ണനും രാധയും ഏതെങ്കിലും സിനിമാക്കാരെയോ സൂപ്പര്‍ സ്റ്റാറുകളെയോ വിമര്‍ശിക്കുന്ന സിനിമയായിരുന്നില്ല. അനാവശ്യ രീതിയിലുള്ള സെക്‌സ് രംഗങ്ങള്‍ പോലുമുണ്ടായിരുന്നില്ല.
എന്നിട്ടും ചലച്ചിത്രരംഗത്തെ പ്രമുഖര്‍ മുഴുവന്‍ എന്നെ ആക്രമിയ്ക്കുകയായിരുന്നു. ഞാനിപ്പോള്‍ തിരിച്ചുചോദിയ്ക്കുകയാണ്. ഇപ്പോള്‍ വിവാദമായ ശ്രീനിവാസന്റെ സിനിമയില്‍ വളരെ വ്യക്തിപരമായി തന്നെ ചിലരെ അപമാനിയ്ക്കുന്നുണ്ടെന്ന് കേട്ടു. പടം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല.
ഏതായാലും കേള്‍ക്കുന്നത് ശരിയാണെങ്കില്‍, എന്നെ വിമര്‍ശിച്ചവര്‍ക്ക് എന്താണ് പറയാനുള്ളത്. ഒരു പുതുമുഖമായതുകൊണ്ട് എന്നെ പിച്ചിച്ചീന്താമെന്നാണോ? ഇതൊന്നും കണ്ട് പിന്‍മാറാന്‍ ഉദ്ദേശമില്ല. അതുകൊണ്ടാണ് അടുത്ത പടം തുടങ്ങിയത്. വിമര്‍ശിക്കുന്നവര്‍ക്ക് ഇനിയുമാകാം. പക്ഷേ, അത് നിഷ്പക്ഷമാകണം. മുഖം നോക്കാതെ വേണം.പണ്ഡിറ്റ് നയം വ്യക്തമാക്കുന്നത് ഇങ്ങനെ.
ആദ്യപേജില്‍
പണ്ഡിറ്റ് സിനിമയുമായി പെരുമ്പാവൂര്‍?


Click it and Unblock the Notifications