സുപ്രിയയും പറയുന്നത് അതാണ്! എമ്പുരാന് വേണ്ടി 5 സിനിമകളെങ്കിലും പൃഥ്വിക്ക് ഉപേക്ഷിക്കേണ്ടി വരും!

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് എമ്പുരാന്‍. ലൂസിഫറിന് പിന്നാലെയായി രണ്ടാം ഭാഗം എത്തിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനിടയിലായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാകും ലൂസിഫറെന്ന് തുടക്കത്തില്‍ തന്നെ തോന്നിയിരുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈ സിനിമ താന്‍ കേട്ടത് പോലെയല്ല പൃഥ്വിരാജ് ഈ സിനിമയെക്കുറിച്ച് കേട്ടത്. പൃഥ്വിരാജിനെപ്പോലെ ഇത്രയും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന സംവിധായകനെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഊണിലും ഉറക്കിലും സിനിമയെക്കുറിച്ച് മാത്രമാണ് പൃഥ്വിരാജ് ചിന്തിക്കുന്നത്.

എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം ആദ്യത്തില്‍ തുടങ്ങാനുള്ള പ്ലാനിലാണ്. പൊതുവെ കണ്ടുവരുന്നതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്താലേ പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുകയുള്ളൂ. ലൂസിഫറിനും മുന്‍പും പിന്‍പുമുള്ള കഥകളുടെ സമാഹരണമായിരിക്കും ഈ സിനിമ. രാവും പകലും മനസ്സില്‍ സിനിമയുമായാണ് പൃഥ്വി സഞ്ചരിക്കുന്നതെന്നാണ് സുപ്രിയയും പറയാറുള്ളത്. എമ്പുരാന്‍ ചെയ്യാനായി 5 സിനിമയെങ്കിലും പൃഥ്വിരാജിന് ഉപേക്ഷിക്കേണ്ടതായി വരുമെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

Prithviraj

ഇത്രയും ആത്മാര്‍ത്ഥതയുള്ള സംവിധായകനെ കിട്ടാന്‍ പാടാണ്. ഇന്ത്യന്‍ സിനിമയുടെ ഹിറ്റ് മേക്കറില്‍ അധികം വൈകാതെ തന്നെ പൃഥ്വിരാജും ഇടം പിടിക്കും. രജനീകാന്തും ഷാരൂഖ് ഖാനുമൊക്കെ ലൂസിഫര്‍ കണ്ട് പൃഥ്വിരാജിനെ വിളിച്ചിരുന്നു. അവരൊക്കെ കൊണ്ടുപോവുന്നതിന് മുന്‍പ് രാജുവിനെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറയുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. അടുത്തിടെയായിരുന്നു അദ്ദേഹം ഈ സിനിമയിലേക്ക് ജോയിന്‍ ചെയ്തത്. കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X