ലൂസിഫറിന്റെ സംവിധായകന്‍ ആദ്യം പൃഥ്വിരാജ് ആയിരുന്നില്ല, വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ മലയാളത്തില്‍ ചരിത്ര വിജയം നേടിയ സിനിമകളിലൊന്നാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം 200 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ആദ്യ സംവിധാന സംരംഭം തന്നെ വന്‍വിജയമാക്കികൊണ്ടാണ് പൃഥ്വിരാജ് മോളിവുഡില്‍ വീണ്ടും തിളങ്ങിയത്.
മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പളളി, അബ്രഹാം ഖുറേഷി എന്നീ റോളുകള്‍
തിയ്യേറ്ററുകളില്‍ തരംഗമായിരുന്നു. ശരിക്കും പൃഥ്വിരാജ് എന്ന മോഹന്‍ലാല്‍ ആരാധകന്‍ ഒരുക്കിയ ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. ആരാധകരും പ്രേക്ഷകരും പ്രതീക്ഷിച്ച എല്ലാ മാസ് ഘടകങ്ങളും ചിത്രത്തിലുണ്ടായിരുന്നു. സംവിധാനത്തിനൊപ്പം പൃഥ്വി അതിഥി വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫര്‍.

ഒപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ലൂസിഫറിന്റെ സംവിധായകന്‍ ആദ്യം പൃഥ്വിരാജ് ആയിരുന്നില്ല എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തിയിരുന്നു.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന്റെ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ഇക്കാര്യം പറഞ്ഞത്. ഏട്ട് വര്‍ഷം മുന്‍പ് മുരളി ഗോപി ആശീര്‍വാദിന് വേണ്ടി ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നതായി ആന്റണി പെരുമ്പാവൂര്‍ പറയുന്നു. കഥ മറ്റൊന്നായിരുന്നെങ്കിലും ആ സിനിമക്ക് ലൂസിഫര്‍ എന്ന പേരായിരുന്നു അദ്ദേഹം നല്‍കിയത്.

രാജേഷ് പിളളയെ ആയിരുന്നു സിനിമയുടെ സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രം വൈകിപ്പോയി. പിന്നീട് ഹൈദരാബാദില്‍ പൃഥ്വിരാജ് നായകനായ ടിയാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുരളി ഗോപി വീണ്ടും എന്നെ വിളിച്ചു. അണ്ണാ ഈ സിനിമ ആരെ വെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടി. അതൊന്നും തീരുമാനിച്ചിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു.

സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞപ്പോള്‍ അയാള്‍ സംവിധാനം ചെയ്‌തോട്ടെ എന്ന് ചോദിച്ചു. ഞാന്‍ എന്താ പറയേണ്ടത്. എനിയ്ക്ക് പെട്ടെന്ന് മറുപടി പറയുവാന്‍ കഴിഞ്ഞില്ല. ഞാന്‍ ലാല്‍ സാറിനോട് ചോദിച്ചു. അത് കൊളളാലോ രാജു പടം ഡയറക്ട് ചെയ്യാന്‍ പോകയാണോ, നമുക്ക് ചെയ്യാം. അടുത്ത ദിവസം തന്നെ ഞാന്‍ ഹൈദരാബാദിലേക്ക് പോയി.

ആ പ്രോജക്ടിനെ കുറിച്ച് ധാരണയാക്കി. മോഹന്‍ലാലിന്‌റെ വലിയ ഫാന്‍ ഞാന്‍ ആണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. എന്നാല്‍ ലൂസിഫര്‍ കണ്ടപ്പോള്‍ മനസ്സിലായി എന്നേക്കാള്‍ വലിയ ഫാന്‍ പൃഥ്വിരാജ് ആണെന്ന്. എമ്പുരാന്റെ കഥ എഴുതി കഴിഞ്ഞപ്പോള്‍ ഇതിനൊരു മൂന്നാം ഭാഗത്തിന് സ്‌കോപ്പ് ഉണ്ടെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്,. ദൈവം സഹായിച്ചാല്‍ അതും നടക്കും. അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications