twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    100 കോടിയില്‍ മരക്കാര്‍! ഇന്നും നയിക്കുന്നത് ലാല്‍സാറിന്‍റെ പിന്തുണയെന്നും ആന്‍റണി പെരുമ്പാവൂര്‍!

    |

    മോഹന്‍ലാലിനൊപ്പം ചേര്‍ത്ത് വായിക്കുന്ന പേരുകളിലൊന്നാണ് ആന്റണി പെരുമ്പാവൂരിന്റേത്. ദൈവത്തെപ്പോലെയാണ് താന്‍ ലാല്‍ സാറിനെ കാണുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. ലാല്‍ സാറും കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിലെ കാര്യങ്ങള്‍ നോക്കുന്നതും ആന്റണിയാണ്. ജീവിതത്തില്‍ മാത്രമല്ല സിനിമയിലും മോഹന്‍ലാലിനൊപ്പം ആന്റണി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല സിനിമകളുടേയും തിരക്കഥ ആദ്യം കേള്‍ക്കാനുള്ള ഭാഗ്യവും ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.

    ആശീര്‍വാദ് സിനിമാസിന്റെ 25ാമത്തെ ചിത്രവുമായാണ് ഇവര്‍ എത്തുന്നത്. ലാല്‍ സാറിനും പ്രിയന്‍ ചേട്ടനും ആശീര്‍വാദ് സിനിമാസിനും പ്രേക്ഷകര്‍ സമ്മാനിച്ച സ്‌നേഹത്തിന്റെ റിസല്‍ട്ടാണ് മരക്കാര്‍ അറബക്കടലിന്റെ സിംഹമെന്ന് ആന്റണി പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമായിരുന്നു മരക്കാറിന്‍റെ ട്രെയിലറെത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു ട്രെയിലര്‍ തരംഗമായി മാറിയത്. മരക്കാറിന്‍റെ ബഡ്ജറ്റിനെക്കുറിച്ചും ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

    മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ മാത്രം

    മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ മാത്രം

    മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം ചെയ്യുന്ന കമ്പനിയെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് തങ്ങളോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. താന്‍ കാണാനാഗ്രഹിക്കുന്ന ലാല്‍ സാറിന്റെ കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് നിര്‍മ്മിച്ചത്. ഈ കമ്പനിയുടെ വിജയത്തിന് പിന്നിലെ കാരണവും അതാണ്. നിര്‍മ്മിച്ച സിനിമകളില്‍ 95 ശതമാനവും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

     വേണ്ടത് ചെയ്തുകൊടുത്തു

    വേണ്ടത് ചെയ്തുകൊടുത്തു

    ഓരോ സിനിമ ഏറ്റെടുക്കുമ്പോഴും ടെന്‍ഷന്‍ ഉണ്ടാവാറുണ്ട്. അന്നും ഇന്നും ധൈര്യം മോഹന്‍ലാല്‍ സാറാണ്. അപ്രതീക്ഷിതമായി സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു പല സിനിമകളും.മരക്കാര്‍ ഒരാഴ്ച ചിത്രീകരിക്കാനായി മുടക്കിയ കാശുകൊണ്ട് മലയാളത്തില്‍ ഒരു സിനിമ ചെയ്യാം. ഇന്ത്യയിലെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ദ്ധരും താരങ്ങളുമൊക്കെയാണ് ചിത്രത്തിനായി അണിനിരന്നത്.

    പ്രതീക്ഷ അവരിലാണ്

    പ്രതീക്ഷ അവരിലാണ്

    ലൊക്കേഷനിലേക്ക് ആദ്യമെത്തിന്ന പ്രിയന്‍ സാറിലും എല്ലാം മറന്ന് അഭിനയിക്കുന്ന ലാല്‍ സാറിലുമാണ് പ്രതീക്ഷ. അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നു. ദൃശ്യത്തിനും ലൂസിഫറിനും ശേഷം മലയാള സിനിമയുടെ മാര്‍ക്കറ്റ് വിപുലമായിട്ടുണ്ട്. 100 കോടി കൈവിട്ട കളിയല്ലേയെന്ന് പലരും ചോദിച്ചിരുന്നു. ഈ ചിത്രത്തിന് വലിയ മുടക്കുമുതല്‍ വേണ്ടി വരുമെന്ന് തുടക്കത്തിലേ മനസ്സിലാക്കിയിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

     ലൂസിഫറിന്‍റെ വിജയം

    ലൂസിഫറിന്‍റെ വിജയം

    അന്ന് 3 സിനിമകളായിരുന്നു മുന്നിലുണ്ടായിരുന്നത്. ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍. ആദ്യത്തെ രണ്ടില്‍ അത്ഭുതം സംഭവിക്കുമെന്ന് അന്ന് മനസ്സ് പറഞ്ഞിരുന്നു. ലൂസിഫര്‍ മെഗാഹിറ്റായി. അതിനാല്‍ത്തന്നെ മരക്കാര്‍ വിചാരിച്ച ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കാനായി. ഈ സിനിമയ്ക്ക് മറ്റൊരു വിധിയായിരുന്നുവെങ്കില്‍ മരക്കാര്‍ ഈ രീതിയില്‍ ചെയ്യാനാവുമായിരുന്നില്ല. ചൈനീസ് മാര്‍ക്കറ്റ് തുറന്നതും ലൂസിഫറിന് ശേഷമാണ്. ദൃശ്യം അവിടെ റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. അവിടെ മലയാള സിനിമയ്ക്ക് നല്ല സാധ്യതയുണ്ട്. മരക്കാര്‍ ഹിന്ദി സബ്‌ടൈറ്റിലോടെയാണ് ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

    English summary
    Antony Perumbavoor reveals about Marakkar Arabikadalinte Simham budget
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X