twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം 2വിന്‌റെ നിര്‍മ്മാണ ചെലവ് കൂടൂം! കാരണങ്ങള്‍ പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍

    By Midhun Raj
    |

    മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജോര്‍ജ്ജ് കൂട്ടിയായി മോഹന്‍ലാല്‍ തിരിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം തുടങ്ങിയിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ദൃശ്യം നിര്‍മ്മിക്കുന്നത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

    2013ലായിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. വലിയ ഹൈപ്പുകളില്ലാതെ എത്തിയ സിനിമ അന്ന് മലയാളത്തിലെ എറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ദൃശ്യം നേട്ടമുണ്ടാക്കിയിരുന്നു. ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ വലിയ കളക്ഷനായിരുന്നു തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്.

    അതേസമയം ദൃശ്യം 2വിനെ്റ

    അതേസമയം ദൃശ്യം 2വിനെ്റ നിര്‍മ്മാണ ചെലവിനെ കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ തുറന്നുപറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിന് ആദ്യ ഭാഗത്തിനേക്കാള്‍ ചെലവ് കൂടുമെന്നും അതിന്റെ കാരണവും നിര്‍മ്മാതാവ് അഭിമുഖത്തില്‍ പറഞ്ഞു. ഈ സിനിമയ്ക്ക് ചെലവ് കൂടും. കാരണം ചിത്രീകരണം തുടങ്ങിയാല്‍ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്ക് കൊണ്ടുവരാനാകില്ല.

    അത് റിസ്‌കാണ്

    അത് റിസ്‌കാണ്. എല്ലാം ആദ്യദിവസം മുതല്‍ വാടകയ്ക്ക് എടുത്തിടണം. പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂര്‍ണമായും അടച്ചിടണം. ആദ്യ പത്ത് ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന പത്ത് ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസും കൂടെ താമസിപ്പിക്കുകയാണ്. ചിത്രീകരണ ടീമിലുളള ഒരാള്‍ പുറത്തുപോയ ശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്‌കാണ്.

    സെറ്റിലെ എല്ലാവര്‍ക്കും

    സെറ്റിലെ എല്ലാവര്‍ക്കും പലതവണ കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരും. ഇതെല്ലാം അറിഞ്ഞുകൊണ്ട് ഷൂട്ട് ചെയ്യുന്നത് ഇത് വിജയിക്കുമെന്ന ഉറപ്പിലാണ്, ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും രണ്ടാം ഭാഗം എന്ന് സംവിധായകന്‍ ജീത്തു ജോസഫും നേരത്തെ പറഞ്ഞിരുന്നു.

    അതേസമയം ആദ്യ ഭാഗത്തിലെ

    അതേസമയം ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങളായി തന്നെ വീണ്ടും എത്തുന്നു. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, സായി കുമാര്‍, മുരളി ഗോപി, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത്ത് കുത്താട്ടൂകുളം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

    Recommended Video

    ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam
    അനില്‍ ജോണ്‍സണ്‍

    അനില്‍ ജോണ്‍സണ്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ്ങ് വിനായകനും കലാസംവിധാനം രാജീവ് കോവിലകവും നിര്‍വ്വഹിക്കുന്നു. ഒരു ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിച്ച ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുളള ജീവിതമാണ് ദൃശ്യം 2വില്‍ കാണിക്കുന്നത്. ഇത്തവണയും നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളും സസ്‌പെന്‍സുമൊക്കെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.

    Read more about: mohanlal antony perumbavoor
    English summary
    antony perumbavoor reveals about mohanlal's drishyam 2 movie expense
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X