ദൃശ്യം 2വിന്‌റെ റിലീസ് ഡേറ്റ് എന്ന്? ആന്റണി പെരുമ്പാവൂരിന്‌റെ മറുപടി വൈറല്‍

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദൃശ്യം 2. മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടിയായി വീണ്ടും എത്തുന്ന ചിത്രം പ്രഖ്യാപന വേള മുതല്‍ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ലാലേട്ടനൊപ്പം ആദ്യഭാഗത്തിലെ താരങ്ങളും ഒപ്പം ചില പുതിയ താരങ്ങളും സിനിമയില്‍ എത്തുന്നുണ്ട്.

അതേസമയം ദൃശ്യം 2വിന്റെതായി വന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പുതുവത്സര ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസര്‍ റിലീസിനൊപ്പം സിനിമ ആമസോണ്‍ പ്രൈം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുകയെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതേസമയം വിവാദമായ ഒരു റിലീസ് പ്രഖ്യാപനം കൂടിയായിരുന്നു ദൃശ്യം 2വിന്‌റെതായി നടന്നത്.

തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന്

തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ച സിനിമ ഒടിടിയില്‍ ആക്കിയപ്പോള്‍ അത് മിക്കവരെയും നിരാശപ്പെടുത്തി. എന്നാല്‍ ദൃശ്യം 2വിന്‌റെ റിലീസ് തിയ്യതി ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇതേകുറിച്ച് ആന്റണി പെരുമ്പാവൂരിന്‌റെ ഭാഗത്തുനിന്നും പ്രതികരണം വന്നിരുന്നു. റിലീസ് തിയ്യതി തീരുമാനിക്കേണ്ടത് ആമസോണ്‍ പ്രൈം ആണെന്നും, സിനിമ ഫെബ്രുവരിയില്‍ റിലീസ് ചെയ്യപ്പെടാനാണ് സാധ്യതയെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ജനുവരിയില്‍ എന്തായാലും

ജനുവരിയില്‍ എന്തായാലും റിലീസിന് സാധ്യതയില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫും മുന്‍പ് പറഞ്ഞിരുന്നു. ലോക്ഡൗണ്‍ സമയത്തായിരുന്നു ദൃശ്യം വിന്‌റെ തിരക്കഥ സംവിധായകന്‍ എഴുതി തീര്‍ത്തത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ച് അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.

ദൃശ്യം 2വിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും

ദൃശ്യം 2വിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്ത്, അനീഷ് ജി മേനോന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മുരളി ഗോപി, ഗണേഷ് കുമാര്‍, സായികുമാര്‍, കൃഷ്ണ, ജോയ് മാത്യൂ, അഞ്ജലി നായര്‍, ബോബന്‍ സാമുവല്‍ തുടങ്ങിയ പുതിയ താരങ്ങളും ദൃശ്യം 2വില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

അനില്‍ ജോണ്‍സണ്‍ സംഗീതമൊരുക്കിയ

അനില്‍ ജോണ്‍സണ്‍ സംഗീതമൊരുക്കിയ ചിത്രത്തിന് സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. 2013ലായിരുന്നു ദൃശ്യത്തിന്‌റെ ആദ്യം ഭാഗം പുറത്തിറങ്ങിയത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും ദൃശ്യം നേട്ടമുണ്ടാക്കിയിരുന്നു. സിനിമ പിന്നീട് നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

തമിഴ്, തെലുങ്ക്, കന്നഡ,

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹളീസ്, ചൈനീസ് എന്നീ ഭാഷകളിലാണ് ദൃശ്യത്തിന് റീമേക്ക് ചിത്രങ്ങള്‍ വന്നത്. അതേസമയം ദൃശ്യം 2വിന് മുന്‍പ് റാം എന്നൊരു ചിത്രം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം കാരണം മാറ്റിവെക്കേണ്ടി വന്നു. തുടര്‍ന്നാണ് ദൃശ്യം 2 പ്രഖ്യാപിക്കപ്പെട്ടത്. തിയ്യേറ്റര്‍ റിലീസിന് വേണ്ടി ഒരുക്കിയ ചിത്രമായിരുന്നെങ്കിലും കോവിഡ് കാരണം റീലിസ് ഒടിടി വഴി ആകേണ്ടി വന്നു.

Read more about: mohanlal antony perumbavoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X