ലാല്‍ സാറിന്‌റെ സ്വഭാവം നന്നായി അറിയാം, അദ്ദേഹത്തിന്‌റെ മനസ് മുഴുവന്‍ ഈ സിനിമയിലാണെന്ന് എനിക്ക് മനസിലായി

By Midhun Raj

മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. വിദേശ താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമയില്‍ ലാലേട്ടനൊപ്പം പൃഥ്വിരാജും എത്തുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമ ജിജോ പുന്നൂസിന്‌റെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നു.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

ബറോസിന്‌റെ ആദ്യ ഷെഡ്യൂള്‍ ഗോവയില്‍ പൂര്‍ത്തിയായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭം ദൃശ്യവിസ്മയം തന്നെയാകും സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബറോസിന്‌റെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണം

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം ലാല്‍ സാറിന്‌റെ മനസില്‍ മൊട്ടിട്ട് കുറച്ചുകാലമായെന്ന് ആന്റണി പെരുമ്പാവൂര്‍ മനസുതുറന്നിരുന്നു. വെളളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാലേട്ടനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയടുക്കുന്ന ആളാണ് മോഹന്‍ലാല്‍ സാറെന്നും അദ്ദേഹത്തിന്‌റെ ആ സ്വഭാവം തനിക്ക് നന്നായി അറിയാമെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

ഇടയ്‌ക്കൊക്കെ ഒരു സിനിമ സംവിധാനം ചെയ്യുക

ഇടയ്‌ക്കൊക്കെ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് അദ്ദേഹം സംസാരിച്ചിരുന്നു. എന്നാല്‍ രണ്ടര വര്‍ഷത്തിന് മുന്‍പ് മാത്രമാണ് അത് കുറച്ചുകൂടി ഗൗരവമായി ലാല്‍ സാറ് എടുത്തത്. ജിജോ സാറുമായി ഒരു മീറ്റിംഗ് കഴിഞ്ഞ ശേഷമാണ് സംവിധാനം ചെയ്യണമെന്ന തീരുമാനം ഗൗരവത്തിലെടുത്തത്. ആന്റണി, എനിക്ക് ഒരു സിനിമ ചെയ്യണം, കൂടെ നില്‍ക്കില്ലെ എന്നായിരുന്നു ലാല്‍ സാര്‍ ചോദിച്ചത് എന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

അദ്ദേഹം ഒരു കാര്യം വിചാരിച്ചാല്‍

അദ്ദേഹം ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കും. അദ്ദേഹത്തിന്‌റെ സ്വഭാവം എനിക്ക് നന്നായി അറിയാം. സാറിന്‌റെ മനസുമുഴുവന്‍ ഈ സിനിമയിലാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു. സാര്‍ ധൈര്യമായി പോയ്‌ക്കോളൂ. ആശീര്‍വാദ് ടീം ഒന്നടങ്കം പിന്നിലുണ്ടാകും. എന്റെ ഈ വാക്കുകള്‍ സാറിന് ധാരാളമായിരുന്നു.

ലാല്‍ സാറിന്‌റെ അഭിനയജീവിതത്തിലെ

ലാല്‍ സാറിന്‌റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവില്‍ ഏറെ നിര്‍ണായകമായ വ്യക്തിയാണ് ജിജോ സാര്‍. അദ്ദേഹത്തിന്‌റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത് നവോദയയുടെ സൂത്രധാരനായ ജിജോ സാര്‍ ആയിരുന്നു. ജിജോ സാര്‍ പറഞ്ഞ കഥ ലാല്‍ സാറിന് ഏറെ ഇഷ്ടമായി ആ കഥ വിഷ്വലൈസ് ചെയ്തുകൊണ്ട് തന്‌റെ ചലച്ചിത്ര ജീവിതത്തിന്‌റെ മറ്റൊരു മേഖലയിലേക്ക് അദ്ദേഹം കടന്നു, അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ദൃശ്യം 2 ആയിരുന്നു മോഹന്‍ലാലിന്‌റെതായി

ദൃശ്യം 2 ആയിരുന്നു മോഹന്‍ലാലിന്‌റെതായി ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഒടിടി റിലീസായി എത്തിയ സിനിമ ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ദൃശ്യം 2 കണ്ട ശേഷം തിയ്യേറ്റര്‍ അനുഭവം മിസ് ആയതിന്‌റെ നിരാശ പലരും പങ്കുവെച്ചിരുന്നു. ബറോസിന് പുറമെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹവും മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X