ചൈനയിലും ആശീര്‍വാദ് തുടങ്ങി മോഹന്‍ലാലും ആന്റണിയും! ബ്രഹ്മാണ്ഡ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പ് തന്നെ!

മമ്മൂട്ടിയുടെ മാമാങ്കം പോലെ ബ്രഹ്മാണ്ഡമായി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ച കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തുകയാണ്. ആഗോളതലത്തില്‍ വമ്പന്‍ റിലീസിന് പദ്ധതി ഇട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. റിലീസിന്റെ കാര്യത്തില്‍ വലിയ റെക്കോര്‍ഡുകള്‍ക്കുള്ള സാധ്യതയാണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്.

 മരക്കാര്‍ ചൈനയിലേക്കും

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടാണ് കഴിഞ്ഞ വര്‍ഷം പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിക്കുന്നത്. സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരുടെ കഥ പറഞ്ഞെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുമെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന് ശേഷമായിരുന്നു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് ആരംഭിച്ചു. മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.

മരക്കാര്‍ ചൈനയിലേക്കും

ഷൂട്ടിംഗ് അവസാനിച്ചതിന് പിന്നാലെ സിനിമയുടെ റിലീസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് തുടങ്ങി. ഒടുവില്‍ 2020 മാര്‍ച്ച് 26 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. റിലീസ് തീയ്യതി പുറത്ത് വിട്ടതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ വന്നത്. ഇന്ത്യയിലും വിദേശത്തും മാത്രമല്ല മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചൈനയിലും റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു.

സാധാരണ ഇന്ത്യന്‍ സിനിമകള്‍ ചൈനയില്‍ എത്താറുണ്ടെങ്കിലും അതെല്ലാം ചൈനീസ് സബ്‌ടൈറ്റില്‍ കൊണ്ടായിരുന്നു റിലീസ് ചെയ്തിരുന്നത്. എന്നാല്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പൂര്‍ണമായും ചൈനീസ് ഭാഷയില്‍ ഡബ്ബ് ചെയ്ത് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

 മരക്കാര്‍ ചൈനയിലേക്കും

ഇതോടെ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായി മരക്കാര്‍ മാറും. ഇതിന്റെ കരാറുകള്‍ ഒപ്പ് വെക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചൈനയില്‍ എത്തിയിരുന്നു.

മരക്കാരിന്റെ ചൈനയിലെ റിലീസുമായി ബന്ധപ്പെട്ടുള്ള കരാര്‍ ഷാന്‍സോങ് പ്രൊവിന്‍സ് ഫിലിം ബ്യൂറോ മന്ത്രി ചെങ് ഷോത്തിയന്‍ ഒപ്പ് വെച്ചു. ഇവിടെ ആശീര്‍വാദ് സിനിമാസ് ഓഫീസ് തുടങ്ങിയിരിക്കകുയാണ്. ഇതിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് മോഹന്‍ലാല്‍ ചൈനയില്‍ എത്തിയത്.

മരക്കാര്‍ ചൈനയിലേക്കും

ആശീര്‍വാദ് സിനിമയുമായി സഹകരിച്ച് ചൈനയില്‍ സിനിമകള്‍ റിലീസ് ചെയ്യാനുള്ള കരാര്‍ ആന്റണി പെരുമ്പാവൂര്‍ ചൈനയിലെ നിര്‍മാതാക്കളും തമ്മിലും ഒപ്പു വെച്ചിരിക്കുകയാണെന്നും സൂചനകളുണ്ട്. ഇതോടെ മലയാള സിനിമയിലെ മറ്റ് സിനിമകളും ചൈനയില്‍ ഈസിയായി എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ഒരു ലൊക്കേഷന്‍ ചൈന ആയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ദൃശ്യം ചൈനയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെ കൈവരിച്ച നേട്ടമാണ് ഈ ചുവടുവെപ്പിന് കാരണം.

 മരക്കാര്‍ ചൈനയിലേക്കും

ഡിസംബറില്‍ റിലീസിനെത്തിയ ഒടിയനും മാര്‍ച്ച് അവസാനമെത്തിയ ലൂസിഫറും ചൈനയിലേക്ക് എത്തിച്ചിരുന്നു. ഈ രണ്ട് സിനിമകള്‍ക്കും നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. ലൂസിഫറിന്റേത് ആഗോള തലത്തില്‍ ചരിത്ര വിജയമാതോടെ ചൈനയിലേക്ക് കൂടുതല്‍ സിനിമകളെത്തിക്കാന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ തീരുമാനിക്കുകയായിരുന്നു.

 മരക്കാര്‍ ചൈനയിലേക്കും

കുഞ്ഞാലി മരക്കാന്മാരില്‍ നാലാമന്റെ കഥയുമായിട്ടാണ് പ്രിയദര്‍ശന്‍ എത്തുന്നത്. മുന്‍ സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൂറ് കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലേക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹമെത്തും.

Recommended Video

അടുത്ത വിസ്മയമായി മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍
 മരക്കാര്‍ ചൈനയിലേക്കും

മഞ്ജു വാര്യരാണ് നായിക. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X