ഒടിയനും ആദിയും ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍! പോസ്റ്റ് വൈറല്‍! കാണൂ

By Midhun Raj

Recommended Video

ചരിത്രം ആവർത്തിക്കുവാൻ ആശിർവാദ് സിനിമാസ് | filmibeat Malayalam

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ബാനറാണ് ആശീര്‍വാദ് സിനിമാസ്. മോഹന്‍ലാല്‍ സിനിമകള്‍ മാത്രം പുറത്തിറക്കാറുളള ബാനറിന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കാറുളള പല ചിത്രങ്ങളും തിയ്യേറ്ററുകളില്‍ തരംഗമാകാറുണ്ട്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനും സിനിമകള്‍ക്ക് ലഭിക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം രണ്ടു ചിത്രങ്ങളായിരുന്നു ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരുന്നത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയനും പ്രണവ് മോഹന്‍ലാലിന്റെ ആദി തുടങ്ങിയവയായിരുന്നു ഈ സിനിമകള്‍. രണ്ടു സിനിമകളും ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുളള ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

ആദിയുടെ വിജയം

ആദിയുടെ വിജയം

ആശീര്‍വാദ് സിനിമാസിന്റെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു ആദി. പ്രണവ് മോഹന്‍ലാലിന്റെ നായകനടനായുളള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ചതിനൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിരുന്നു . ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടൊരു ചിത്രമായിരുന്നു. നായകനായുളള തുടക്കം ഗംഭീരമാക്കികൊണ്ടായിരുന്നു പ്രണവ് വീണ്ടും മലയാളത്തിലേക്ക് കടന്നുവന്നത്.

50 കോടി ക്ലബ്

50 കോടി ക്ലബ്

ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ 50 കോടി ക്ലബിലെത്തുന്ന ചിത്രമായും ആദി മാറിയിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍നിന്നെല്ലാം മികച്ച പ്രതികരണം നേടിയാണ് സിനിമ തിയ്യേറ്ററുകളില്‍ മുന്നേറിയത്. ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ വലിയ നേട്ടം തന്നെ ബോക്‌സ് ഓഫീസില്‍നിന്നും ഉണ്ടാക്കി. ആശീര്‍വാദ് സിനിമാസിന്റെ കഴിഞ്ഞ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു ആദി.

ഒടിയന്‍

ഒടിയന്‍

ആദിക്ക് ശേഷം ബ്രഹ്മാണ്ട ചിത്രം ഒടിയനുമായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ എത്തിയത്. ലാലേട്ടന്റെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഒടിയന്‍. നെഗറ്റീവ് റിവ്യൂസ് വന്നെങ്കിലും ഒടിയനും തിയ്യേറ്ററുകളില്‍നിന്നും വിജയം നേടി. ഒടിയന്‍ മാണിക്യനായി അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രകടനം, വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം പുലുമുരുകന് ശേഷമെത്തിയ ലാലേട്ടന്റെ ബിഗ് ബഡജ്റ്റ് ചിത്രം കൂടിയായിരുന്നു.ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം കാര്യമായി നേട്ടമുണ്ടാക്കിയിരുന്നു.

ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്

ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്

2018 കടന്നുപോകുമ്പോള്‍ നിങ്ങളോട് പറയാന്‍ നന്ദിയേറെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ആദിയും ഒടിയനും വമ്പന്‍ ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് ഒത്തിരി നന്ദി. 2019ലും നിങ്ങളുടെ മുന്നിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ എത്തുന്നത്. ലൂസിഫര്‍, മരക്കാര്‍, ഇട്ടിമാണി എന്നീ ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കും എന്ന ഉറപ്പോടെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്.ഒപ്പം എല്ലാ പ്രിയപ്പെട്ടവര്‍ക്കും പുതുവത്സാരാശംസകള്‍...

പോസ്റ്റ് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X