twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം 2 ഒടിടി റിലീസാക്കിയത് മരക്കാറിന് വേണ്ടി, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍

    By Midhun Raj
    |

    മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2വിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പുതുവര്‍ഷ ദിനത്തിലാണ് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈം വഴിയാണ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുകയെന്ന് അണിയറക്കാര്‍ അറിയിച്ചു. ആദ്യ ടീസറിലൂടെയാണ് ദൃശ്യം 2 ടീം ഈ സര്‍പ്രൈസ് പ്രഖ്യാപനം നടത്തിയത്. പിന്നാലെ മോഹന്‍ലാല്‍ സിനിമയുടെ ഒടിടി റിലീസിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ്‌ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

    തിയ്യേറ്റര്‍ ഉടമകളോടും ചലച്ചിത്ര മേഖലയോടുമുളള കൊടും വഞ്ചനയാണ് ദൃശ്യം 2 ഒടിടി റിലീസ് ചെയ്യാനുളള തീരുമാനമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. അതേസമയം ദൃശ്യം 2വിനെതിരെയുളള വിമര്‍നങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ഇതേ കുറിച്ച് സംസാരിച്ചത്.

    മരക്കാര്‍ എന്ന സ്വപ്‌ന തുല്യമായ ചിത്രത്തെ

    മരക്കാര്‍ വലിയ സ്‌ക്രീനിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് താന്‍ ദൃശ്യം 2 ഒടിടിയ്ക്ക് വിറ്റതെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. സിനിമ ഒടിടിയ്ക്ക് വില്‍ക്കേണ്ടി വരുമെന്ന് താനും കരുതിയിരുന്നില്ല. ഡിസംബര്‍ 31നകം തിയ്യേറ്ററര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒടിടിയില്‍ വില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചതാണ്. അതിനായി കരാറും ഒപ്പുവെച്ചിരുന്നു, ഡിസംബര്‍ കഴിഞ്ഞിട്ടും എപ്പോള്‍ തിയ്യേറ്റര്‍ തുറക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

    അപ്പോള്‍ തനിക്ക് ഒടിയിയുമായുളള

    അപ്പോള്‍ തനിക്ക് ഒടിടിയുമായുളള കരാര്‍ പാലിക്കേണ്ടി വന്നു, നിര്‍മ്മാതാവ് പറയുന്നു. സംഘടനകള്‍ക്ക് പലതും പറയാം. എന്നാല്‍ എന്നെ പോലെ ഒരു നിര്‍മ്മാതാവ് കോവിഡ് കാലത്തിന് ശേഷവും ഇവിടെ ഉണ്ടാകണം എന്നതുകൊണ്ടാണ് ദൃശ്യം വിറ്റതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സിനിമ എനിക്ക് ജീവിതവും ചോറുമാണ്.

    100കോടിയോളം രൂപ്യയുടെ

    100കോടിയോളം രൂപ്യയുടെ ബാധ്യത ആര്‍ക്കാണ് പരിധിയില്‍ കൂടുതല്‍ താങ്ങാനാവുക. ദൃശ്യം 2 തിയ്യേറ്ററില്‍ കാണണമെന്ന് പ്രേക്ഷകര്‍ കരുതുന്നതില്‍ തെറ്റില്ല, അതവരുടെ പ്രതീക്ഷയും ശീലവുമാണെന്നും നിര്‍മ്മാതാവ് പറഞ്ഞു. എന്നെയും മോഹന്‍ലാല്‍ സാറിനെയും ഇവിടെഎത്തിച്ച അവര്‍ക്ക് അത് പറയാന്‍ അവകാശമുണ്ട്. ഞാനതിനെ ചോദ്യം ചെയ്യില്ല. എന്നാല്‍ ദൃശ്യം 2 വില്‍ക്കുന്നതിന് പുറകിലെ വേദനയും പ്രശ്‌നവും മനസിലാക്കണം.

    മരക്കാറിന്റെ നിര്‍മ്മാണ ജോലികള്‍

    മരക്കാറിന്റെ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയിട്ട് 30 മാസമായി എന്നോര്‍ക്കണം. അന്ന് മുതല്‍ പണം നല്‍കികൊണ്ടിരിക്കുകയാണ്. അത്രയും കാലത്തിനിടയ്ക്ക് ഒരാള്‍ക്ക് പോലും ജോലി ചെയ്ത പണം കൊടുത്തു തീര്‍ക്കാതെ ഞാന്‍ സിനിമ ഇറക്കിയിട്ടില്ല. അത്ഭുതകരമായാണ് മരക്കാര്‍ ഷൂട്ടു ചെയ്ത് തീര്‍ത്തത്. മറ്റൊരു ഭാഷയിലും സംവിധായകനും ഇതാകില്ല,.

    ഇത്തരമൊരു വലിയ പദ്ധതിയില്‍

    ഇത്തരമൊരു വലിയ പദ്ധതിയില്‍ പണമിറക്കുമ്പോള്‍ അതിന്റെ ബാധ്യത കൊടുത്തു തീര്‍ക്കുന്നതിലും ചില കാലാവധികളുണ്ടാവും. അതെല്ലാം നേരത്തെ ആസുത്രണം ചെയ്താണു ഫണ്ട് നല്‍കുന്നത്. അത് തിരികെ കിട്ടുന്നതാണ് അനിശ്ചിതമായി നീണ്ടുപോയത്. അതു ഞാന്‍ സഹിക്കണമെന്നാണോ എന്നെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ഞാനൊരു സാധാരണ മനുഷ്യനല്ലെ. താങ്ങുന്നതിലൊരു പരിധിയില്ലെ. ഞാനൊരു വലിയ കോര്‍പ്പറേറ്റ് കമ്പനിയൊന്നുമല്ലല്ലോ. തീര്‍ച്ചയായും തിയ്യേറ്ററിന് വേണ്ടി ഷൂട്ട് ചെയ്തതാണ് ദൃശ്യം 2 എന്നും എന്നാല്‍ ഇക്കാരണം കൊണ്ടാണ് ഒടിടിക്ക് വില്‍ക്കേണ്ടി വന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    Read more about: mohanlal
    English summary
    antony perumbavoor's reaction about drishyam 2 movie ott release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X