ആശീര്‍വാദ് സിനിമാസ് 20 പിന്നിട്ടു! നന്ദി പറഞ്ഞ് ആന്‍റണി പെരുമ്പാവൂര്‍! പുതിയ തുടക്കം ഇതാണ്!

മോഹന്‍ലാലിന്റെ സന്തതസഹചാരിയാണ് ആന്റണി പെരുമ്പാവൂര്‍. ഡ്രൈവറായി തനിക്കരികിലേക്കെത്തിയ ആന്റണിയെ സഹോദരനെപ്പോലെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണക്കമ്പനി തുടങ്ങിയപ്പോള്‍ അമരക്കാരനായി നിയോഗിച്ചതും അദ്ദേഹത്തെയായിരുന്നു. ബിസിനസിലേക്ക് തിരിഞ്ഞപ്പോഴും ഒപ്പം ആന്റണിയുണ്ടായിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ ആരാണെന്ന് ചോദിച്ചാല്‍ തന്നെക്കഴിഞ്ഞേ മറ്റുള്ളവരുള്ളൂ എന്ന മറുപടിയാണ് ആന്റണിയും നല്‍കാറുള്ളത്. ദൈവതുല്യനാണ് ലാല്‍ സാറിനെ കാണുന്നതെന്ന് അദ്ദേഹം പറയാറുണ്ട്. മോഹന്‍ലാല്‍ കേള്‍ക്കുന്നതിന് മുന്‍പേ പല സിനിമകളുടേയും കഥ കേള്‍ക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിക്കാറുണ്ട്.

ആശീര്‍വാദ് സിനിമാസ് 20 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. കൊച്ചിയില്‍ പുതിയ ഓഫീസ് ആരംഭിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍, സുചിത്ര, ബി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹവും പിന്തുണയും ഊർജമാക്കി മുന്നോട്ടു പോകുന്ന ആശീർവാദ് സിനിമാസ് കഴിഞ്ഞ ദിവസം ഇരുപത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.

Antony Perumbavoor

2000 ജനുവരി 26 മുതൽ നിങ്ങൾ തന്ന സ്നേഹവും വിജയങ്ങളുമാണ് ഇന്നും ഞങ്ങളുടെ ശക്തി.ഈ നേട്ടത്തിൽ എത്തിച്ചേർന്നതിലുള്ള സന്തോഷവും അഭിമാനവും പങ്കു വെക്കുന്നു.ആശീർവാദ് സിനിമാസിന്റെ സ്വന്തമായി ഒരു പുതിയ ഓഫീസ് കൂടി കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമയോടൊപ്പം വളരാനും നിങ്ങൾക്ക് കൂടുതൽ സന്തോഷങ്ങൾ നൽകാനുമുള്ള ശ്രമങ്ങൾ ഇനിയും തുടരാൻ സർവേശ്വരന്റെ അനുഗ്രഹത്തിനൊപ്പം ഏവരുടെയും സഹായ സഹകരണങ്ങളും പിന്തുണയും പ്രാർത്ഥനയും ഒപ്പമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X