Don't Miss!
- News
എന്ഡിഡിവിയില് വീണ്ടും രാജി, നിധി റസ്ദാന് എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജി വെച്ചു
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഒരു തവണ മാത്രമേ ലാല്‍ സാര്‍ ആകെ തകര്‍ന്നതായി ഞാന്‍ കണ്ടിട്ടുളളു! തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍
Recommended Video

മോഹന്‍ലാലുമായുളള ആന്റണി പെരുമ്പാവൂരിന്റെ സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലേട്ടനെ നായകനാക്കി കൊണ്ടുളള സിനിമകള്‍ നിര്‍മ്മിച്ചാണ് ആന്റണി പെരുമ്പാവൂര്‍ ശ്രദ്ധ നേടിയിരുന്നത്. ഇവരുടെ കൂട്ടുകെട്ടില്‍ ഇറങ്ങിയ അധിക സിനിമകളും സൂപ്പര്‍ ഹിറ്റുമായിരുന്നു. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങാറുളള സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്.
ലൂസിഫറിനെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ മെഗാസ്റ്റാര്‍!ടീസര്‍ മമ്മൂക്ക പുറത്തുവിടുമെന്ന് പൃഥ്വി
നിരവധി സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ പുതിയ ചിത്രം ഒടിയന് റിലീസിങ്ങിനൊരുങ്ങുകയാണ്. ഡിസംബര്‍ പതിനാലിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാല്‍ എന്ന വിസ്മയത്തിന്റെ നിഴലായി മാറിയിട്ട്. ലാലേട്ടന്റെ ഉയര്‍ച്ചയിലും താഴ്ചയിലും അദ്ദേഹത്തിനൊപ്പം ആന്റണിയും ഉണ്ടായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ സംസാരിച്ചിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം ആന്റണി വെളിപ്പെടുത്തിയത്.

ലാലേട്ടനെക്കുറിച്ച് ആന്റണി
ലാല്‍ സാര്‍ സങ്കടപ്പെടുന്നതു പലതവണ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ഒരു തവണ മാത്രമേ തകര്‍ന്നതായി തോന്നിയിട്ടുളളു. ചെന്നൈയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ വെളുപ്പിന് രണ്ട് മണിക്ക് എന്റെ മുറിയുടെ വാതില്‍ തട്ടി വിളിച്ചുപറഞ്ഞു. ജ്യേഷ്ഠന് പ്യാരേലാല്‍ മരിച്ചുവെന്ന്. കരഞ്ഞില്ലെങ്കിലും തകര്‍ന്നുപോയതായി എനിക്കു മനസിലായി. തിരിച്ചുളള യാത്രയില്‍ മുഴുവന്‍ സമയവും മിണ്ടാതിരുന്നു. ഒരിക്കല്‍പ്പോലും എന്നോട് അതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ഒരു മരണത്തില്‍പ്പോലും ലാല്‍സാര്‍ കരയുന്നതായി കണ്ടിട്ടില്ല. പത്മരാജന് സാര്‍, ഭരതന് സാര്‍, ഐവി ശശി സാര്‍,ലോഹി സാര്‍, ടി ദാമോദരന്‍ സാര്‍, ആലുംമൂടന്‍ ചേട്ടന് അങ്ങിനെ പലരുടെ മരണവും ലാല്‍ സാറിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.

ലാല്‍ സാറിന്റെ ശബ്ദം പോയെന്നും
ജീവിതത്തില്‍ വളരെ മോശമായ സമയവും ഉണ്ടായിട്ടുണ്ട്. ലാല്‍ സാറിന്റെ ശബ്ദം പോയെന്നും മറ്റും പറഞ്ഞ ഒരു കൊല്ലം ഇറങ്ങിയ 3 സിനിമകളും പരാജയപ്പെട്ടു. അന്നുപോലും ലാല്‍ സാര്‍ പതറിപ്പോയതായി തോന്നിയിട്ടില്ല. വളരെ ശാന്തവും സൗമ്യവുമായി അദ്ദേഹം നിന്നു. പുതിയ സിനിമകളെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു. ഒരു സിനിമ പരാജയപ്പെട്ടതിന് അതുമായി ബന്ധപ്പെട്ട ആരെയും കുറ്റം പറഞ്ഞതായി കേട്ടിട്ടില്ല. തോല്‍വി എല്ലാരും ചേര്‍ന്ന് എറ്റുവാങ്ങേണ്ടതായി അദ്ദേഹം കരുതി.

ലാല്‍ സാറിന്റെ മനസെന്താണെന്ന് ഇതുവരെ
അതു ചെയ്തവരോടും എഴുതിയവരോടും പറയാറുണ്ട് പുതിയത് ആലോചിക്കാതെ അതും പറഞ്ഞിരുന്നാല്‍ നിങ്ങള്‍ അവിടെ ഇരിക്കുകയെ ഉളളൂവെന്ന്. സിനിമയുടെ വിജയപരാജയത്തില്‍ ലാല്‍ സാറിന്റെ മനസെന്താണെന്ന് ഇതുവരെ മുഖത്തുനിന്നും വായിച്ചെടുക്കാനായിട്ടില്ല. ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ഒടിയനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ചിത്രം വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുളളത്. 3500നടുത്ത് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ ആരംഭിച്ചിരുന്നു.

ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം
ബിഗ് ബഡ്ജറ്റിലാണ് ആശീര്‍വാദ് സിനിമാസ് ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കിയിരിക്കു ന്നത്. സിനിമയെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളെല്ലാം ആരാധകര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഒടിയന്റെ ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം റിലീസിനു ദിവസങ്ങള്‍ക്കുമുന്‍പ് വിറ്റുപോയിരുന്നു. ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. ഹരികൃഷ്ണനാണ് ചിത്രത്തിനു വേണ്ടി തിരക്കഥെയഴുതിയിരിക്കുന്നത്. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റായി ഒടിയന് മാറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഷാരൂഖ് ഖാന്റെ സീറോയില്‍ കത്രീന കൈഫും! ചിത്രത്തിന്റെ പുതിയ സോംഗ് ടീസര്‍ പുറത്ത്! കാണൂ
ഒടിയന് ആദ്യദിനം ചോര്‍ത്തുമെന്ന് വ്യാജ വെബ്സൈറ്റ്! ഭീഷണി ഏല്‍ക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍! കാണൂ
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ