ലൂസിഫര്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമകളുടെ രാജാവായിരിക്കും! തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍

By Prashant V R

Recommended Video

ലൂസിഫര്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമകളുടെ രാജാവായിരിക്കും, ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 28ന് റിലീസ് പ്രഖ്യാപിച്ച സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു.

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായിട്ടുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരും. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇത്തവണയും വമ്പന്‍ റിലീസായിട്ടാണ് മോഹന്‍ലാല്‍ ചിത്രം എത്തുന്നത്. അതേസമയം ലൂസിഫറിനെക്കുറിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ കാര്യങ്ങള്‍
വൈറലായി മാറിയിരുന്നു.

 ലൂസിഫര്‍ എത്താറായി

ലൂസിഫര്‍ എത്താറായി

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് ലൂസിഫര്‍ ആദ്യം മുതലേ ശ്രദ്ധ നേടിയിരുന്നത്. ലൂസിഫറില്‍ ലാലേട്ടന്റെ
പ്രകടനത്തോടൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. വലിയ ക്യാന്‍വാസില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമാകുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. റീലിസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ ട്രെയിലറിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. മാര്‍ച്ച് 22നാണ് ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തിറങ്ങുക.

പൊളിറ്റിക്കല്‍ ത്രില്ലര്‍

പൊളിറ്റിക്കല്‍ ത്രില്ലര്‍

മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് എന്നാണറിയുന്നത്. ചിത്രത്തില്‍ രാഷ്ട്രീയ നേതാവായ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് താരം എത്തുന്നതെന്നും ശ്രദ്ധേയമാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് നേരത്തെ തരംഗമായി മാറിയിരുന്നു.

ആന്റണി പറഞ്ഞത്

ആന്റണി പറഞ്ഞത്

ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ആയിരുന്നു ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുറന്നുപറഞ്ഞത്. ലൂസിഫര്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമകളുടെ രാജാവ് ആയിരിക്കുമെന്നാണ് ആന്റണി പറയുന്നത്. മോഹന്‍ലാല്‍ എന്ന നടനെ ഇത്ര സ്‌റ്റൈലിഷ് ആയി ഈ അടുത്ത കാലത്ത് ആരും അവതരിപ്പിച്ചിട്ടില്ല എന്നും ആന്റണി പറയുന്നു.

അനാവശ്യമായ ഒറ്റ ഷോട്ട് പോലും

അനാവശ്യമായ ഒറ്റ ഷോട്ട് പോലും

വളരെ ചടുലമായ രീതിയില്‍ നീങ്ങുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങളും കൈയ്യടി നേടുമെന്നും ആന്റണി പെരുമ്പാവുര്‍ പറഞ്ഞു. അനാവശ്യമായ ഒറ്റ ഷോട്ട് പോലും ഈ ചിത്രത്തില്‍ ഇല്ലായെന്നും ഒറ്റ മിസ് കാസ്റ്റിംഗ് പോലും സിനിമയില്‍ ഇല്ലെന്നും ആന്റണി പെരുമ്പാവുര്‍ തുറന്നുപറഞ്ഞു. ഒടിയന്‍ വിജയമായതിനു പിന്നാലെയാണ് മോഹന്‍ലാലിന്റെ ലൂസിഫറുമായി ആന്റണി പെരുമ്പാവുര്‍ എത്തുന്നത്.

താരനിര

താരനിര

ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ ഒന്നൊന്നായി പുറത്തുവന്നിരുന്നു. 26 പോസ്റ്ററുകളാണ് തുടര്‍ച്ചയായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. മഞ്ജു വാര്യരാണ് ഇത്തവണയും മോഹന്‍ലാല്‍ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്.ഇന്ദ്രജിത്ത്, ബാല, സായികുമാര്‍,ശിവജി ഗുരുവായൂര്‍,നന്ദു,സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X