For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മുതലാണ് ലാലേട്ടന്റെ ഡ്രൈവർ ആകുന്നത്!! ആ കഥ പറഞ്ഞ് ആന്റണി പെരുമ്പാവൂർ

  |
  മോഹൻലാലുമായുള്ള കഥ പറഞ്ഞു ആന്റണി പെരുമ്പാവൂർ

  ആന്റണി പെരുമ്പാവൂർ മോഹൻലാൽ സൗഹൃദം സിനിമയ്ക്ക് അകത്തും പുറത്തും പാട്ടാണ്. മോഹൻലാലിന്റെ ഭൂരിഭാഗം ചിത്രങ്ങളും നിർമ്മിക്കുന്നതും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. ആ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റമാണ്. മോഹൻലാൽ- ആന്റണി സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബഹുമാനത്തോടേയും ആദർവോടേയുമാണ് ലാലേട്ടനെ കുറിച്ച് ഓരോ വാക്കും ആന്റണി സംസാരിക്കുന്നത്.

  ഐഎഫ്എഫ്കെയിൽ ചിത്രങ്ങളുടെ പ്രദർശനത്തിൽ മാറ്റം!! ടാഗോറിൽ വീണ്ടും പ്രദർശനം ആരംഭിക്കും...

  ഇപ്പോഴിത മോഹൻലാലുമായിട്ടുളള സൗഹൃദത്തിന്റേയും സ്നേഹത്തിനേയും കുറിച്ച് തുറന്നു പറയുകയാണ് ആന്റണി. മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷപോഷിണിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ ആദ്യമായി കണ്ടതു മുതൽ സിനിമ നിർമ്മാതാവ് ആയതു വരെയുളള കഥ ആന്റണി വെളിപ്പെടുത്തിയത്.

  ലാലേട്ടനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, മീ ടൂവിന് ശേഷം സംഭവിച്ചത്, വെളിപ്പെടുത്തലുമായി ദിവ്യ

   സിനിമ ബന്ധം തുടങ്ങിയത്

  സിനിമ ബന്ധം തുടങ്ങിയത്

  പെരുമ്പാവൂരിലെ ഇരിങ്ങൽ യുപി സ്കൂളിലും കരുനാഗപ്പിളളി എംജിഎം ഹയർ സെക്കന്ററിയിലുമായിരുന്നു പഠനം. 18 വയസായ ദിവസമാണ് താൻ ആദ്യമായി വാഹനം വാങ്ങുന്നത്. ഒരു ഫോർവീലർ ജീപ്പായിരുന്നു ആദ്യത്തെ വാഹനം. ഒരു ദിവസം തന്റെ സഹോദര തുല്യനായ ബോബൻ വർഗീസ് ചേട്ടൻ പറഞ്ഞിട്ടാണ് ഞാൻ സിനിമ സെറ്റിൽ എത്തുന്നത്. ഷൂട്ടിങ്ങിന്റെ എന്തോ ആവശ്യത്തിനായി ജീപ്പ് വേണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. തുടർന്ന് ഞാൻ ജീപ്പുമായി അവിടെ പോകുകയും ചെയ്തിരുന്നു. അങ്ങനെയാണ് തന്റെ സിനിമാ ബന്ധം ആരംഭിക്കുന്നത്.

  ലാലേട്ടനെ കണ്ടുമുട്ടിയത്

  ലാലേട്ടനെ കണ്ടുമുട്ടിയത്

  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശനം എന്ന ചിത്രത്തിൽ വച്ചാണ് ലാലേട്ടനെ ആദ്യാമയി കാണുന്നത്. ഒരു ദിവസം സത്യൻ സാർ കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൊണ്ടുവരാൻ പറഞ്ഞു. അന്നാണ് ലാൽ സാറിനെ ആദ്യമായി നേരിൽ കാണുന്നത്. യാത്രയ്ക്കിടയിൽ ഒരു വാക്ക് പോലും അദ്ദേഹം മിണ്ടിയിരുന്നില്ല. ഞാനും അങ്ങോട്ട് മിണ്ടിയില്ല. ലൊക്കേഷനെത്തി കാറിന്റെ ഡോർ തുറക്കാൻ ഞാൻ ഓടി ഇറങ്ങി ചെന്നപ്പോൾ അദ്ദേഹം തന്നെ ഡോറ് തുറന്ന് ഇറങ്ങി പോകുകയായിരുന്നു. അന്നു മുതലാണ് ഞാൻ ലാൽ സാറിന്റെ ഡ്രൈവറാകുന്നത്.

   ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു

  ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു

  പിന്നീടുളള എല്ലാ ദിവസവും ഞാനായിരുന്നു ലാൽ സാറിനെ കൂട്ടാൻ പോയിരുന്നത്. തൊട്ട് അടുത്ത ദിവസം ലൊക്കേഷനിൽ നിന്ന് വിട്ടിലെത്തിയപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു. ആന്റണി ഭക്ഷണം കഴിച്ചോ. ആന്റണിക്കും ഇവിടെ നിന്ന് കഴിക്കാമെന്ന് പറഞ്ഞു. ഇല്ല സാർ സെറ്റിൽ പോയി കഴിച്ചോഴളാം എന്നു പറഞ്ഞ് അന്ന് അവിടെ നിന്ന് ഞാൻ പോയി. എന്റെ പേര് തന്നെ അദ്ദേഹത്തിന് അറിയാം എന്ന് മനസ്സിലായത് അന്നായിരുന്നു.

  ആൾകൂട്ടത്തിൽ നിന്ന് കണ്ടെത്തി

  ആൾകൂട്ടത്തിൽ നിന്ന് കണ്ടെത്തി

  പിന്നീട് മോഹൻലാലിനെ കാണുന്നത് മൂന്നാം മുറ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്. അമ്പലമേട്ടിൽവെച്ച് ചിത്രീകരണം നടക്കുമ്പോൾ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടി അവരേയും കൂട്ടി ലാൽ സാറിനെ കാണാൻ പോയിരുന്നു. എന്നാൽ നല്ല തിരക്കായതു കൊണ്ട് കാണാൻ സാധിച്ചില്ല. ഉച്ചയ്ക്ക് ഒരു മൂന്ന് മണിയോടെ ഒരു ഒഴിഞ്ഞ കെട്ടിടത്തിനു മുകളിൽ നിന്ന് ഒരാൾ എന്ന് കൈ വീശി വിളിച്ചു. അത് ലാൽ സാറായിരുന്നു. ആൾ കൂട്ടത്തിനിടയിൽ കൂടെ ഓടി ഞാൻ അദ്ദേഹത്തിന്റെ അരുകിൽ എത്തി.

  ലാൽ സാറിന്റെ കൂടെ കൂടി

  ലാൽ സാറിന്റെ കൂടെ കൂടി

  ആ ചിത്രത്തിലും ലാൽ സാറിന്റെ ഡ്രൈവറായി. ഷൂട്ടിങ് തീരുന്നതിനു മുൻപ് തന്നെ അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നുണ്ടോ എന്ന്. എന്നാൽ അന്ന് വാരമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഒപ്പം കൂടുകയായിരുന്നു. ഇത് അന്ന് ആരോടും പറഞ്ഞിരുന്നില്ല. ഷൂട്ടിങ് തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് വീട്ടിൽ ഈ വിവരം പറയുന്നത്. മകനെ സർക്കാർ ഉദ്യോഗസ്ഥനായി കാണണം എന്നായിരുന്നു അപ്പന്റെ ആഗ്രഹം. എന്നാൽ ഈ വിവരം അറിഞ്ഞപ്പോൾ അദ്ദേഹം ഒരേയൊരു കാര്യം മാത്രമാണ് എന്നോട് പറഞ്ഞത്. അദ്ദേഹം വലിയ മനുഷ്യനാണ്. ഈ നിമിഷം വരെ ആ വാക്കുകൾ ഓർത്തുകൊണ്ടാണ് ഞാൻ ലാൽ സാറിനോപ്പം നിൽക്കുന്നത്.

  New Year 2021

  English summary
  Antony Perumbavoor says about mohanlal real life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X