For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വണ്ടി നിർത്തിയാൽ വെള്ളത്തോടൊപ്പം പാറയും വീഴും, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് ആന്റണി

  |

  ലാലേട്ടനോടൊപ്പം ഒരു നിഴലു പോലെ ആന്റണി പെരുമ്പാവൂർ ഒപ്പം കാണും. ലാലോട്ടന്റെ വലം കൈയായിട്ടാണ് ആന്റണിയെ അറിയപ്പെടുന്നത്. ഒപ്പം കൂടിയതു മുതൽ ലാലേട്ടന്റെ എല്ലാ യാത്രകളിലും ആന്റണിയായിരിക്കും സാരഥി. കേരളത്തിലെ അറിയപ്പെടുന്ന നിർമ്മാതാവ് ആയിട്ടു പോലും ഇപ്പോഴും ലാലിന്റെ ഡ്രൈവർ എന്ന് അറിയപ്പെടാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. ഇത് പല അവസരങ്ങളിലും ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്.

  ഒടിയന്റെ ഒടിവിദ്യയിൽ കുടുങ്ങി താരങ്ങൾ!! പ്രയാഗയും ഹണി റോസും മനോജ് കെ ജയനും... കളി ഒടിയനോട്

  ഷൂട്ടിങ്ങ് കഴിഞ്ഞ് ഏറെ വൈകിയാണ് താരം അടുത്ത ലെക്കേഷനിലേയ്ക്ക് പോവുക. മിക്ക യത്രകളും രാത്രികാലങ്ങളിലാണ്. ജോലി ചെയ്ത തളർന്നാണ് അദ്ദേഹം കാറിൽ കയറുന്നത്. പിന്നെ സുഖ നിദ്രയായിരിക്കും. ലാലേട്ടന്റെ യാത്രകളെ കുറിച്ച് ചോദിച്ചാവ്‍ ഇതാകും ആന്റണി പെരുമ്പാവൂരിന്റെ ആദ്യ മറുപടി.ഇപ്പോാഴിത യാത്രയ്ക്കിടയിൽ സംഭവിച്ച സംഭവ വികാസങ്ങളെ കുറിച്ച് ആന്റണി വെളിപ്പെടുത്തുകയാണ്. പാഷാപോഷിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

  വിശ്വസിച്ചതിന് നന്ദി!! മോഹൻലാലിനോട് നന്ദി പറഞ്ഞ് പൃഥ്വി, താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്...

   റോഡിലെ കുന്നും കുഴിയും

  റോഡിലെ കുന്നും കുഴിയും

  ലാലേട്ടന്റെ യാത്രകൾ ഭൂരിഭാഗവും രാത്രിയിലാണ്. അതിൽ ചിലത് നീണ്ടയാത്രയായിരിക്കും. ഇങ്ങനെയുളള ദിവസങ്ങളിൽ ഉച്ചയ്ക്ക് കിടന്നുറങ്ങി താൻ തയ്യാറെടുപ്പ് നടത്തും. കൂടാതെ കാറിൽ കുരുമുളകും കാന്താരിമുളകും ഉണ്ടാകും ഉറക്കം വരുന്ന സമയങ്ങളിൽ ഇതെടുത്തു കഴിക്കും അതോടെ ഉറക്കം മാറി കിട്ടും. പല അവസരങ്ങളിലും വഴിയിൽ കാർ പാർക്ക് ചെയ്തതിന് ശേഷം ഉറങ്ങിയിട്ടുണ്ട്. അതു പോലെ കുഴികളിൽ വീണ് വണ്ടി കുലുങ്ങുമ്പോൾ പോലും അദ്ദേഹം ആന്റണി എന്ന് വിളിച്ചിട്ടില്ല. ചിലപ്പോൾ ഞെട്ടി എഴുന്നേൽക്കും.

  രാത്രിയിൽ  ലാലേട്ടനെ ആളുകൾ വളഞ്ഞു

  രാത്രിയിൽ ലാലേട്ടനെ ആളുകൾ വളഞ്ഞു

  എയ് ഓട്ടോ സിനിമ റിലീസ് ചെയ്തിരുന്ന സമയം. ലാലേട്ടനും താനും ആലപ്പുഴയിലെ ഒരു തട്ടുകടയിൽ നിന്ന് ദോശയും ചമ്മന്തിയും കഴിയ്ക്കുകയായിരുന്നു. രാത്രി ഏറെ വൈകിയത് കൊണ്ട് തട്ടുകടക്കാരന് ആളെ മനസ്സിലായില്ല. വിചനമായ റോഡായിരുന്നു. അതിന്റെ അല്പം മാറി ഒരു സിനിമ തിയേറ്ററുണ്ട്. സിനിമ കഴിഞ്ഞ് മടങ്ങി വന്ന ആളുകൾ വണ്ടി മനസ്സിലാക്കി അതനു ചുറ്റും തടിച്ചു കൂടുകയായിരുന്നു. കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചതോടെ അദ്ദേഹം ഡോറ് വലിച്ചടയ്ക്കുകയായിരുന്നു. ഒരു വിധത്തിൽ കറിനുള്ളിൽ കയറിപ്പറ്റി ഞങ്ങൾ അവിടെ നിന്ന് പോയി. ദോശ കഴിച്ച പാത്രമോ രൂപയോ കടക്കാരന് നൽകിയിരുന്നില്ല. പകുതിയിൽ പോയതിനു ശേഷം വീണ്ടും തിരിച്ചു വന്ന് പാത്രവും പണവും നൽകി.

  ലാലേട്ടൻ കാറ്‍ അപകടം

  ലാലേട്ടൻ കാറ്‍ അപകടം

  തിരുവനന്തപുരത്ത് വെച്ച് ലാലേട്ടന്റെ കാറിൽ മറ്റൊരു വലിയൊരു വാഹനം വന്നു ഇടിച്ചു. ആ സമയം ലാലേട്ടൻ കാറിൽ ഇല്ലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബംബർ കുറച്ചു വളഞ്ഞിരുന്നു. ചെറുപ്പ കലാത്തിന്റെ ചോര തിളളപ്പിൽ പൈസ തന്നിട്ട് പോയാൽ മതി എന്ന് പറഞ്ഞ് വണ്ടി റോഡിനു കുറുകെയിട്ടു. എന്നാൽ അതിൽ നിന്നും ആരും പുറത്തിറങ്ങി വന്നിരുന്നില്ല. അകത്തെ ആൾ കൈ കൂപ്പി അവിടെ വന്നാൽ എല്ലാം തരാമെന്നു പറയുന്നുണ്ട്. റോഡിൽ വേറെ ആരുമില്ല. എവിടെ വരണണെന്നു ചോദിക്കുമ്പോഴെല്ലാം അവിടെ എന്നു ഭവ്യതയോടെ ചിരിച്ചുകൊണ്ടു പറഞ്ഞു.

  ഇടിച്ചത് തിരുവിതാംകൂർ മഹാരാജാവിന്റെ വണ്ടി

  ഇടിച്ചത് തിരുവിതാംകൂർ മഹാരാജാവിന്റെ വണ്ടി

  കാർ റോഡിന്റെ നടുവിലിട്ടിട്ട് തൊട്ടടുത്ത ടൊലിഫോൺ ബൂത്തിലേയ്ക്ക് പോയി. തിരിച്ചു വരുമ്പോൾ ഇടിച്ച വണ്ടിയില്ലായിരുന്നു. പകരം രണ്ട് പോസീലീസ് ജീപ്പ് അവിടെയുണ്ടായിരുന്നു. റോഡിനു നടുവിൽ വണ്ടിയിട്ടതിന് എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി. നടന്ന കാര്യം പറഞ്ഞു. ഇന്ന് ലാലേട്ടന്റെ വണ്ടിയിൽ ഇടിച്ചത് തിരുവിതാംകൂർ മഹാരാജാവിന്റെ വണ്ടിയായിരുന്നു. പിന്നീടു ലാൽ സാറിനെയുമായി കൊട്ടാരത്തിൽ പോകുമ്പോഴെല്ലാം ഞാനിതോർക്കാറുണ്ട്.

   യാത്രയ്ക്കിടയിൽ ഭയപ്പെട്ട സംഭവം

  യാത്രയ്ക്കിടയിൽ ഭയപ്പെട്ട സംഭവം

  ജീവിതത്തിൽ ആദ്യമായി ലാലേട്ടനോടൊപ്പമുളള യാത്രയ്ക്കിടയിൽ ഭയപ്പെട്ട സംഭവത്തെ കുറിച്ചും ആന്റണി വെളിപ്പെടുത്തി. ഇരുവർ എന്ന സിനിമയുടെ സെറ്റിൽവെച്ചായിരുന്നു സംഭവം. വലിയ ക്വാറി പോലുളള സ്ഥലതതായിരുന്നു സെറ്റ്. കാറിൽ തങ്ങളാടൊപ്പം മണിരത്നം സാറും സന്തോഷ് ശിവനും സ്റ്റണ്ടു ചെയ്യുന്ന ത്യാഗരാജൻ മാഷും ഉണ്ടായിരുന്നു. വളരെ താഴേയ്ക്കുള്ള ചെറിയ റോഡിലൂടെ വേണം വണ്ടി പോകാൻ. മണ്ണു കൊണ്ടുളള ഒരു റോഡായിരുന്നു. സാധാരണ കാറിനു ഇറങ്ങിപ്പോകുക പ്രയാസമാണ്. അര മണിക്കൂറെങ്കിലും വേണം താഴെ എത്താൻ. രാത്രി കഴിഞ്ഞ് മുകളിലേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ മഴ പെയ്യാൻ തുടങ്ങി. വഴി മുഴുവൻ ഉരുളൻ കല്ലുകളാണ്. മഴ പെയ്യാൻ തുടങ്ങിയപ്പോൾ ചളിയായി. വാഹനം പതുക്കെ പതുക്കെ തെന്നുന്നതായി എനിക്കു മനസ്സിലായി. മഴമൂലം മുന്നോട്ടു കാണാൻപോലുമാകുന്നില്ല.. അവിടെ വണ്ടി നിർത്തിയാൽ മുകളിൽനിന്നു വെള്ളത്തോടൊപ്പം പാറയും മറ്റും വീണേക്കാം. തെന്നിതെന്നിയാണു ഒരു മണിക്കൂർകൊണ്ടു മുകളിലെത്തയത്. അന്ന് കാറിനുളളിലിരുന്ന് വിളിക്കാത്ത ദൈവങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.

  English summary
  antony perumbavoor says about mohanlal travel incidents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X