മകള്‍ വിവാഹിതയാവുന്നു, സന്തോഷം പങ്കുവെച്ച് ആന്‍റണി പെരുമ്പാവൂര്‍! ചടങ്ങില്‍ തിളങ്ങിയത് മോഹന്‍ലാലും

അഭിനേതാവായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ സജീവമാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണിയെ അറിയാത്തവര്‍ വിരളമാണ്. ലൊക്കേഷനില്‍ ചിത്രീകരണം കാണാനെത്തിയ പയ്യനായ തന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ മോഹന്‍ലാലാണെന്നാണ് ആന്റണി പറയാറുള്ളത്. ദൈവത്തെപ്പോലെയാണ് താന്‍ ലാല്‍ സാറിനെ കാണുന്നതെന്നും മുന്‍പ് ആന്റണി പറഞ്ഞിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങില്‍ തിളങ്ങിയത് മോഹന്‍ലാലും കുടുംബവുമായിരുന്നു.

ആന്റണിയും മോഹന്‍ലാലും മാത്രമല്ല കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ്. വിശേഷ ദിനങ്ങളിലും റിലീസ് ദിനത്തില്‍ സിനിമ കാണാനായുമൊക്കെ ഇരുകുടുംബങ്ങളും ഒരുമിച്ചാണ് എത്താറുള്ളത്. ആന്റണിയുടെ കുടുംബത്തിലെ പ്രധാന ചടങ്ങിലും കാരണവരെപ്പോലെ തിളങ്ങി നില്‍ക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം നടന്നത്. ആ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

ആന്റണി പെരുമ്പാവൂരിന്റെ  ഫേസ്ബുക്ക് പോസ്റ്റ്

ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമല്ല മറ്റുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ആന്റണി പെരുമ്പാവൂര്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയം നടന്നത്. ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് സന്തോഷം പങ്കുവെച്ച് അദ്ദേഹം എത്തിയത്. മകളുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സന്തോഷം പങ്കുവെക്കുന്നു, എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ ആശംസ അറിയിച്ച് എത്തിയത്.

മോഹന്‍ലാലും കുടുംബവും

മോഹന്‍ലാലും കുടുംബവും

മോഹന്‍ലാലിന്റെ നിഴലായാണ് ആന്റണിയെ വിശേഷിപ്പിക്കാറുള്ളത്. മോഹന്‍ലാലിന് അരികിലേക്ക് എത്താനുള്ള മാര്‍ഗമായും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. തിരക്കഥ കേള്‍ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആന്റണി സജീവമാണ്. മോഹന്‍ലാലിന്റെ സിനിമയെക്കുറിച്ചുള്ള കഥ ആന്റണിക്ക് ഇഷ്ടമായാല്‍ കാര്യങ്ങള്‍ എളുപ്പമായെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയാറുള്ളത്. ആന്റണി പെരുമ്പാവൂരിന്റെ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാനായി മോഹന്‍ലാലും കുടുംബവും എത്തിയിരുന്നു.

Recommended Video

Marakkar Arabikadalinte Simham wont release in OTT Platforms
കുടുംബവുമായി അടുപ്പമുണ്ട്

കുടുംബവുമായി അടുപ്പമുണ്ട്

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടത്തിയത്. ഡോ: അനിഷയുടേയും ഡോ: എമിലിന്റേയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ ബന്ധമുണ്ട്. 27 വര്‍ഷ്‌ത്തെ പരിചയമുണ്ട് ഇരുകുടുംബങ്ങളും തമ്മില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പടെ 50 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. മോഹന്‍ലാലും പ്രതിശ്രുത വധൂരവരന്‍മാര്‍ക്ക് ആശംസ അറിയിച്ച് സംസാരിച്ചിരുന്നു. പ്രണവിനും സുചിത്രയ്ക്കുമൊപ്പമായാണ് താരം ചടങ്ങില്‍ പങ്കെടുത്തത്.

സിനിമയുമായി ബന്ധമുണ്ട്

സിനിമയുമായി ബന്ധമുണ്ട്

ഡോ: എമിലിന്റെ സഹോദരനായ നീല്‍ വിന്‍സെന്റ് ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള ബാലതാരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയ്‌ക്കൊപ്പം വിദേശത്തായിരുന്നതിനാല്‍ നീലിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വീഡിയോയിലൂടെയായിരുന്നു നീല്‍ സഹോദരനെയും വധുവിനെയും ആശംസ അറിയിച്ചത്.പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രം നിര്‍മ്മിച്ചത് എമിലിന്റെ മുത്തച്ഛനാണ്.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ക്ക് ആശംസ നേര്‍ന്ന് എത്തിയത്. ഡിസംബറിലാണ് വിവാഹം. മോഹന്‍ലാലും പ്രണവുമാണ് ചടങ്ങില്‍ തിളങ്ങിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയത്. നിങ്ങളൊരു ഭാഗ്യവാനാണ് ലാലേട്ടന്റെ കൂടെ നിൽക്കാൻ ഒരു വലിയ കാലം നിങ്ങൾക്ക് ലഭിച്ചു എന്നത് തന്നെയാണ് നിങ്ങൾക്ക് ഈ ജന്മത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. മകൾക്ക് വിവാഹ മംഗളാശംസകൾ നേരുന്നുവെന്നായിരുന്നു ഒരാളുടെ കമന്‍റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X