ദൃശ്യം 3 ജീത്തുവിന്‌റെ മനസിലുണ്ടെന്ന് ആന്റണി, മൂന്നാം ഭാഗത്തെ കുറിച്ച് നിര്‍മ്മാതാവ്‌

By Midhun Raj

മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സിനിമ കണ്ടവരെല്ലാം ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ദൃശ്യം 2 ആദ്യ ദിനം തന്നെ നിരവധി പേരാണ് കണ്ടത്. ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തിയ ഒരു രണ്ടാം ഭാഗവുമായിട്ടാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ജീത്തു ജോസഫിന്‌റെ തിരക്കഥയെയും താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ചും പ്രേക്ഷകര്‍ എത്തുന്നുണ്ട്.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവരും ദൃശ്യം 2വിനെ കുറിച്ചുളള അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. അതേസമയം ദൃശ്യം 2 വന്‍വിജയം നേടിയ സന്തോഷത്തിലാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും. മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവ് മനസുതുറന്നു.

ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ചുളള

ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ചുളള സൂചന നല്‍കികൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ എത്തിയത്. ദൃശ്യം 3 ജീത്തുവിന്‌റെ മനസിലുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. അത് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസിലായതാണ്. അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാല്‍സാറും ജീത്തുവും അതേപറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു.

അതേസമയം ദൃശ്യം 2വിന്

അതേസമയം ദൃശ്യം 2വിന് എല്ലാ ഭാഷയിലും റീമേക്ക് ഉണ്ടാവുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തിയ്യേറ്ററില്‍ റിലീസാകാത്തതില്‍ നിരാശയുണ്ട്. സിനിമ തിയ്യേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹമുളള ആളാണ് ഞാന്‍. പക്ഷേ ഇത് പ്രത്യേക കാലഘട്ടമാണ്. നിലനില്‍പ്പിന്റെ ഭാഗമായാണ് ഒടിടി റിലീസാക്കിയത്.

ദൃശ്യം വന്നപ്പോഴാണ്

ദൃശ്യം വന്നപ്പോഴാണ് മലയാള സിനിമയുടെ ചലനം വേറൊരു തലത്തിലേക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം മലയാളത്തില്‍ ഒരുപാട് സിനിമകളുടെ വിജയം സംഭവിച്ചിട്ടുണ്ട്. അപ്പോള്‍ അതിന്‌റെയൊരു രണ്ടാം ഭാഗം വരുമ്പോള്‍ വളരെ സൂക്ഷിക്കുകയും വേണം. രണ്ടാം ഭാഗങ്ങളുടെ വിജയം വളരെ അപൂര്‍വ്വമാണ്.

വളരെ അധികം സമയം കൊണ്ടാണ്

വളരെ അധികം സമയം എടുത്താണ് ജീത്തു കഥ രൂപപ്പെടുത്തിയത്. തുടര്‍ന്ന് സിനിമ ഈ സമയം തന്നെ ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കണം എന്നതായിരുന്നു തീരുമാനത്തിന് പിന്നിലെന്നും ആന്റണി പറയുന്നു. ലോകത്ത് എല്ലായിടത്ത് നിന്നും ഉളളവര്‍ക്ക് ഒരേസമയം ഇപ്പോള്‍ സിനിമ കാണാന്‍ സാധിച്ചു. വലിയ സന്തോഷമുണ്ട്. ലാല്‍സാറുമായും ജിത്തുവുമായും സംസാരിച്ചിരുന്നു. അവരുടെ സന്തോഷം കൂടി പങ്കുവെക്കുകയാണ്. ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Recommended Video

Drishyam 2: The Resumption | Movie Review | FilmiBeat Malayalam
2013ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം

2013ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ചിത്രം പിന്നീട് നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ചൈനയില്‍ അടക്കം റീമേക്ക് സിനിമ വന്ന മലയാള ചിത്രം കൂടിയാണ് ദൃശ്യം.

Read more about: mohanlal antony perumbavoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X