ലൂസിഫര്‍ 75 ദിന പോസ്റ്റര്‍ പങ്കുവെച്ച ആന്‍റണി പെരുമ്പാവൂരിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല! കാണൂ!

Recommended Video

ലൂസിഫര്‍ ഇറങ്ങിയിട്ട് 75 ദിനമായില്ലല്ലോ?

പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലൂസിഫര്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് 28നായിരുന്നു സിനിമയെത്തിയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ സിനിമ 50 കോടിയും പിന്നീട് 100 കോടിയുമൊക്കെ പിന്നിട്ടിരുന്നു. നിലവിലെ സകല റെക്കോര്‍ഡുകളേയും തിരുത്തിയെന്ന് മാത്രമല്ല പുതുചരിത്രവും സൃഷ്ടിച്ചാണ് സിനിമയുടെ മുന്നേറ്റം. 50ാം ദിനത്തിനൊപ്പമായാണ് സിനിമ 200 കോടി ക്ലബിലേക്കെത്തിയെന്ന സ്ഥിരീകരണം ലഭിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി സാറ്റലൈറ്റ് റൈറ്റിലൂടെ മാത്രമല്ല ഡിജിറ്റല്‍ റൈറ്റിലൂടെയും വന്‍നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്ന് സംവിധായകനായ പൃഥ്വിരാജ് പറഞ്ഞിരുന്നു.

നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢി തിരികെപ്പിടിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍. ബോക്‌സോഫീസിലെ താരരാജാവ് എന്ന വിശേഷണത്തെ എല്ലാ അര്‍ത്ഥത്തിലും അന്വര്‍ത്ഥമാക്കിയാണ് അദ്ദേഹത്തിന്റെ കുതിപ്പ്. സ്റ്റീഫന്‍ നെടുമ്പള്ളിയായും ക്ലൈമാക്‌സിലേക്കെത്തുമ്പോള്‍ അബ്രാം ഖുറേഷിയായുള്ള വരവിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഓരോ കഥാപാത്രത്തെയും എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. സിനിമയില്‍ ഐറ്റം നമ്പര്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയും പൃഥ്വിരാജ് നല്‍കിയിരുന്നു. സിനിമയുടെ 75ാം ദിന പോസ്റ്റര്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.

75ാം ദിന പോസ്റ്റര്‍

75ാം ദിന പോസ്റ്റര്‍

റിലീസിന് ശേഷവും ലൂസിഫറുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ എത്തുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള പോസ്റ്റുകള്‍ തരംഗമായി മാറുന്നത്. സിനിമയിലെ ഡിലീറ്റഡ് സീനുമായാണ് കഴിഞ്ഞ ദിവസം പൃത്വിരാജ് എത്തിയത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട വീഡിയോ തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് 75ാം ദിന പോസ്റ്റര്‍ പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍ എത്തിയിട്ടുളളത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

ഇത് ഏത് കലണ്ടര്‍?

ഇത് ഏത് കലണ്ടര്‍?

മെയ് 16നായിരുന്നു ലൂസിഫര്‍ 200 കോടിയിലേക്കെത്തിയ സന്തോഷം പങ്കുവെച്ച് അദ്ദേഹമെത്തിയത്. നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിവേഗം 100 കോടിയും 150 കോടിയും ലഭിച്ച സിനിമയ്ക്ക് അധികം വൈകാതെ തന്നെ 200 കോടി നേട്ടം സ്വന്തമാവുമെന്ന തരത്തിലുള്ള പ്രവചനങ്ങളുമായി ആരാധകരെത്തിയിരുന്നു. മെയ് 14നാണ് സിനിമയുടെ 50ാം ദിന പോസ്റ്ററെത്തിയത്. ഇപ്പോഴിതാ മെയ് 24 ആയപ്പോഴേക്കും 75 ദിനത്തിലെ പോസ്റ്ററെത്തിയതിന് പിന്നിലെ സംശയത്തെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇത് ഏത് കലണ്ടര്‍ പ്രകാരമുള്ള കണക്കാണെന്നാണ് ചോദ്യം.

ഈ റെക്കോര്‍ഡും ഏട്ടന് സ്വന്തം

ഈ റെക്കോര്‍ഡും ഏട്ടന് സ്വന്തം

പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള പ്രമോഷനായിരുന്നു സിനിമയ്ക്കായി സംവിധായകന്‍ സ്വീകരിച്ചത്. അതിനാല്‍ത്തന്നെ 75 ദിവസത്തിലേക്കെത്തുമെന്ന് സൂചിപ്പിക്കാനായാണ് ഈ പോസ്റ്ററെന്നാണ് ചിലരുടെ കണ്ടെത്തല്‍. അതിവേഗം 100 കോടി, 200 കോടി, വേഗത്തില്‍ 50 ദിവസം, 75 ദിവസം തുടങ്ങിയ റെക്കോര്‍ഡും ഏട്ടനില്‍ ഭദ്രമാണെന്നാണ് ആരാധകര്‍ പറയുന്നത്. മലയാള സിനിമയുടെ പല ചരിത്രങ്ങളും മോഹന്‍ലാല്‍ നേരത്തെ തിരുത്തിയെഴുതിയിരുന്നു. അങ്ങനെ വരുമ്പോള്‍ ഇതും പുതിയ റെക്കോര്‍ഡാണെന്നാണ് ആരാധകര്‍ പറയുന്നത്.

ആരാധകര്‍ക്ക് സന്തോഷം

ആരാധകര്‍ക്ക് സന്തോഷം

ലൂസിഫറുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പുറത്തുവരുമ്പോള്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ ആരാധകര്‍ക്ക് സന്തോഷമാണ്. റിലീസിന് ശേഷവും സിനിമയെക്കുറിച്ച് വാചാലരായി താരങ്ങളെത്തിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി നടന്നിരുന്നു. രണ്ടാം ഭാഗത്തെക്കുറിച്ച് പ്ലാന്‍ ചെയ്തിട്ടില്ലെന്നും ഇത് ഒരു ഭാഗത്തില്‍ ഒതുക്കാന്‍ പറ്റുന്നതല്ലെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

വിമര്‍ശിച്ചെത്തുന്നവരും കുറവല്ല

വിമര്‍ശിച്ചെത്തുന്നവരും കുറവല്ല

ലൂസിഫറിനെ വിമര്‍ശിച്ചെത്തിയവരും കുറവല്ലായിരുന്നു. പൃഥ്വിരാജിന്റെ നിലപാടുകളുമായി ചേര്‍ത്തായിരുന്നു പലരും സിനിമയെ താരതമ്യപ്പെടുത്തിയത്. ഈ വിവാദം തുടരുന്നതിനിടയിലാണ് മറുപടിയുമായി താരമെത്തിയത്. ഡാന്‍സ് ബാറില്‍ ഐറ്റം നമ്പറല്ലാതെ ഓട്ടന്‍തുള്ളല്‍ വെക്കാന്‍ പറ്റുമോയെന്നും അതപം തന്റെ നിലപാടുമായി എന്തിനാണ് ബന്ധിപ്പിക്കുന്നതെന്നുമായിരുന്നു താരത്തിന്റെ ചോദ്യം. ഇപ്പോഴിതാ പോസ്റ്ററുമായെത്തിയ ആന്റണി പെരുമ്പാവൂരിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

പോസ്റ്റ് കാണാം

ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X