സത്യം ഇതാണ്... വെളിപാടിന്റെ പുസ്തകത്തിന്റെ കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മാതാവ്...

By Karthi

ഓണച്ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഏതെന്ന തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പല മാധ്യമങ്ങളിലൂടെ ഓണത്തിന് എത്തിയ നാല് ചിത്രങ്ങളുടേയും നാല് ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നു കഴിഞ്ഞു. എന്നാല്‍ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തെ താഴ്ത്തിക്കെട്ടുന്നവയാണ് ഈ കണക്കുകള്‍ എന്ന് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ ആരും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ആറ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

Velipadinte pusthakam

ആറ് ദിവസം കൊണ്ട് 11.48 കോടി ചിത്രം കളക്ട് ചെയ്തതായി ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസില്‍ അത് പ്രതിഫലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 200ല്‍ ഏറെ തിയറ്ററുകളിലായി ഓഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ആദ്യ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന് തിരക്കഥ ഒരുക്കിയത് ബെന്നി പി നായരമ്പലമാണ്. നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവയാണ് മറ്റ് ഓണച്ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X